scorecardresearch

കണ്ണൂരിൽ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; ശരണ്യ കുറ്റക്കാരി; രണ്ടാം പ്രതിയെ വെറുതെ വിട്ടു,

2020 ഫെബ്രുവരി 17-നാണ് കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നര വയസുകാരനെ കടൽഭിത്തിയിലെ പാറക്കെട്ടുകൾക്കിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

2020 ഫെബ്രുവരി 17-നാണ് കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നര വയസുകാരനെ കടൽഭിത്തിയിലെ പാറക്കെട്ടുകൾക്കിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

author-image
WebDesk
New Update
kannur murder case

കേസിലെ പ്രതികളായ നിധിനും ശരണ്യയും

കണ്ണൂർ: കണ്ണൂർ തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. രണ്ടാം പ്രതി ശരണ്യയുടെ സുഹൃത്ത് നിധിനെ വെറുതെ വിട്ടു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. 21ന് ശിക്ഷാ വിധി പറയും. 

Advertisment

തയ്യിൽ സ്വദേശി ശരണ്യയും സുഹൃത്ത് വലിയന്നൂരിലെ നിധിനുമാണ് കേസിലെ പ്രതികൾ. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.

Also Read: സംസ്‌ഥാന സ്‌കൂൾ കലോത്സവം; സ്വർണക്കപ്പിൽ മുത്തമിട്ട് കണ്ണൂർ; രണ്ടാം സ്ഥാനത്ത് തൃശൂർ

2020 ഫെബ്രുവരി 17-നാണ് കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നര വയസുകാരനെ കടൽഭിത്തിയിലെ പാറക്കെട്ടുകൾക്കിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ഒരു തിരോധാനമായി കരുതിയ കേസ്, മണിക്കൂറുകൾക്കുള്ളിൽ തന്നെ കേരളത്തെ നടുക്കിയ ക്രൂരമായ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

Also Read: കൈകോർക്കാൻ എൻ.എസ്.എസ്; വെള്ളാപ്പള്ളിക്കെതിരായ ആക്ഷേപങ്ങളിൽ അതൃപ്തിയുമായി സുകുമാരൻ നായർ

തയ്യിൽ സ്വദേശികളായ ശരണ്യയുടെയും പ്രണവിന്റെയും മകനായിരുന്നു വിയാൻ. സംഭവ ദിവസം പുലർച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ തന്നെയായിരുന്നു പോലീസിൽ പരാതി നൽകിയത്. എന്നാൽ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ മാതാപിതാക്കളുടെ മൊഴികളിലെ വൈരുദ്ധ്യം സംശയത്തിന് ഇടയാക്കി. കാമുകനോടൊപ്പം ജീവിക്കാൻ കുഞ്ഞ് ഒരു തടസമാകുമെന്ന് കരുതി അമ്മയായ ശരണ്യ തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പിന്നീട് കണ്ടെത്തി.

Also Read: ഇനി ഒളിച്ചിരിക്കില്ല, എന്നെ എല്ലാവരും കാണാനും കേൾക്കാനും ആഗ്രഹിക്കുന്നു: ബലാത്സംഗ കേസിലെ കന്യാസ്ത്രീയുടെ തുറന്നുപറച്ചിൽ

പുലർച്ചെ രണ്ട് മണിയോടെ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്തു കൊണ്ടുപോയി കടൽഭിത്തിയിലെ കരിങ്കല്ലുകൾക്കിടയിലേക്ക് ശരണ്യ വലിച്ചെറിയുകയായിരുന്നു. ആദ്യത്തെ വീഴ്ചയിൽ തന്നെ കുഞ്ഞിന് മാരകമായി പരുക്കേറ്റു. കുഞ്ഞ് മരിച്ചുവെന്ന് ഉറപ്പാക്കാൻ രണ്ടാമതും പാറക്കൂട്ടത്തിലേക്ക് എറിഞ്ഞതായി ശരണ്യ പിന്നീട് പോലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന് ശേഷം തിരികെ വീട്ടിലെത്തിയ ശരണ്യ, കുഞ്ഞിനെ ഭർത്താവ് തട്ടിക്കൊണ്ടുപോയി എന്ന രീതിയിൽ വരുത്തിത്തീർക്കാനും ശ്രമം നടത്തി. കേസിൽ വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. 

Read More: വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി; എൻഎസ്എസുമായി സഹകരണത്തിന് തയ്യാറെന്നും പ്രഖ്യാപനം

Kannur Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: