കണ്ണൂർ: തളിപ്പറമ്പിൽ താലൂക്ക് ഓഫീസ് വളപ്പിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം. പ്രതിമയുടെ കണ്ണടയും മാലയും തകർത്തു. രാവിലെ എട്ടു മണിയോടെ അജ്ഞാതനായ വ്യക്തി പ്രതിമയ്ക്കുനേരെ കല്ലെടുത്തെറിയുകയായിരുന്നുവെന്നാണ് വിവരം. കണ്ണട തകർത്തശേഷം പ്രതിമയിലെ മാല ഊരി വലിച്ചെറിയുകയായിരുന്നു.

താലൂക്ക് ഓഫീസ് വളപ്പിലെ ആർടിഒ ഓഫീസിൽ വാഹന റജിസ്ട്രേഷന് വേണ്ടി വന്നവരാണ് പ്രതിമയെ ആക്രമിക്കുന്നത് കണ്ടത്. കാവി ഷർട്ടും മുണ്ടും ധരിച്ച ആളാണ് പ്രതിമയെ തകർത്തതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇയാൾ പ്രതിമ വൃത്തിയാക്കുകയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയതോടെയാണ് പൊലീസിനെ വിവരം അറിയിച്ചത്. അപ്പോഴേക്കും അയാൾ അവിടെനിന്നും കടന്നിരുന്നു.

അതേസമയം, പ്രതിമ തകർത്ത വ്യക്തിയെക്കുറിച്ച് ഏകദേശ സൂചന പൊലീസിന് ലഭിച്ചതായാണ് വിവരം. ഇയാൾക്കായുളള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ