Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

പോക്സോ കേസ്: കണ്ണൂരിലെ ബിജെപി നേതാവ് റിമാൻഡിൽ

ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കാനാണ് പൊലീസ് നീക്കം

detention center,തടങ്കല്‍പാളയം,കേരള സര്‍ക്കാര്‍,കേരള സര്‍ക്കാര്‍ തടങ്കല്‍ പാളയം നിര്‍മിക്കുന്നു,വിദേശികള്‍,അനധികൃത കുടിയേറ്റക്കാര്‍,CAA,NRC, iemalayalam, ഐഇ മലയാളം

കണ്ണൂർ: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കണ്ണൂരിലെ ബിജെപി നേതാവിനെ റിമാൻഡ് ചെയ്തു. റിമാൻഡ് ചെയ്ത പ്രതിയെ തലശ്ശേരി സബ്‌ജയിലിലേക്ക് മാറ്റി. പ്രതി കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കാനാണ് പൊലീസ് നീക്കം.

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. ഒരു പരിചയക്കാരന്റെ വീട്ടിൽ പ്രതി ഒളിവിൽ കഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Read More: Covid-19 Live Updates: രാജ്യത്ത് 170 ഹോട്ട്സ്പോട്ടുകൾ, ആറെണ്ണം കേരളത്തിൽ

മാർച്ച് 19നായിരുന്നു ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഡിവൈഎസ്‌പിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. പ്രതി മൂന്നു തവണ കുട്ടിയെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.

മാതാവിനൊപ്പമാണ് പെൺകുട്ടി താമസിക്കുന്നത്. സംഭവം പുറത്തുപറഞ്ഞാല്‍ പെൺകുട്ടിയെയും മാതാവിനെയും കൊല്ലുമെന്നും വീടിനു തീവയ്ക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു. കുട്ടിയെ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ആന്തരിക ഭാഗങ്ങളിൽ പരുക്കുകൾ കണ്ടെത്തിയിരുന്നതായും അവർ വ്യക്തമാക്കി.

കേസിൽ പ്രതിയായ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യുന്നത് വൈകിപ്പിക്കാൻ ശ്രമം നടക്കുന്നതായി ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പരാതി ഉന്നയിച്ചിരുന്നു. സംഭവത്തിൽ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

Editor’s Note: In accordance with a Supreme Court order, any information that could lead to the identification of a victim of rape and/or sexual assault, or a child in conflict with the law, cannot be disclosed or revealed in any manner.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kannur sexual assault of minor bjp leader in remand

Next Story
കോവിഡ്-19: സംസ്ഥാനത്തെ നാല് ജില്ലകൾ റെഡ് സോണിൽCoronavirus, Coronavirus india, Coronavirus lockdown, Coronavirus shutdown, Coronavirus india lockdown, Coronavirus outbreak, Coronavirus pandemic,
The moderation of comments is automated and not cleared manually by malayalam.indianexpress.com