കണ്ണൂരിൽ എസ്‌ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു

കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കവെയാണ് ബൈക്കിലെത്തിയ സംഘം സ്വലാഹുദ്ദീനെ കൊലപ്പെടുത്തിയത്

kannur, sdpi, murder, political violence in kerala, political violence, kannur political violence, കണ്ണൂർ, എസ്‌ഡിപിഐ, കൊലപാതകം, കൊല്ലപ്പെട്ടു, വെട്ടിക്കൊന്നു, ie malayalam

കണ്ണൂർ: കണ്ണൂർ ജില്ലയിലെ കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടു. കണ്ണവം സ്വദേശി സെയ്ദ് സ്വലാഹുദ്ദീൻ ആണ് മരിച്ചത്. കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന സ്വലാഹുദ്ദീനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ അറിയിച്ചു.

വൈകിട്ട് നാലു മണിയോടെയാണ് സംഭവം. സഹോദരിമാർക്കൊപ്പം കൂത്തുപറമ്പിൽ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു സ്വലാഹുദ്ദീൻ ആക്രമിക്കപ്പെട്ടത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

കഴുത്തിൽ ആഴത്തിൽ വെട്ടേറ്റ സലാഹുദ്ദീനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊലപാതകത്തിൽ പൊലീസ്അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം കണ്ണവത്തെത്തിയിട്ടുണ്ട്.

Read More Kerala News

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kannur sdpi leader murder

Next Story
3026 പേർക്കുകൂടി കോവിഡ്; 1862 പേർക്ക് രോഗമുക്തിKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com