/indian-express-malayalam/media/media_files/2025/12/23/kaladharan-2025-12-23-08-49-37.jpg)
കലാധരൻ
കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ.ടി.കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കലാധരന്റെ മക്കളെ ഭാര്യയ്ക്ക് വിട്ടുകൊടുക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
Also Read: കേരളമടക്കം 3 സംസ്ഥാനങ്ങളിലെ കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
ഉഷയെയും കലാധരനെയും കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിലും കുഞ്ഞുങ്ങളെ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുഞ്ഞുങ്ങൾക്കു വിഷംകൊടുത്ത് രണ്ടുപേരും തൂങ്ങിയതാകാമെന്നാണു പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയോടെയായിരുന്നു നാലംഗ കുടുംബത്തിന്റെ മരണം.
Also Read: പി.വി അൻവറും സി.കെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അംഗങ്ങളാക്കും
മരിച്ച ഉഷയുടെ ഭർത്താവ് ഉണ്ണിക്കൃഷ്ണൻ ഓട്ടോ ഡ്രൈവറാണ്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് എത്തിയപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. പിന്നാലെയാണ് വീടിനു മുന്നിൽ എഴുതി വച്ചിരുന്ന കത്ത് ആത്മഹത്യ കുറിപ്പ് കണ്ടത്. ഇതോടെ ഉണ്ണികൃഷ്ണൻ കത്തുമായി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. പോലീസ് എത്തിയാണ് വീടിന്റെ വാതിൽ തുറന്നത്.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് കലാധരന്റെ കൂടെ താമസിക്കുന്ന മക്കളെ ഭാര്യയ്ക്ക് വിട്ടുകൊടുക്കണമെന്ന കോടതി വിധി വന്നത്. കോടതി വിധി പുറത്തുവന്നതിനുപിന്നാലെ കുട്ടികളെ ഉടൻ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭാര്യവീട്ടുകാർ പോലീസിനെ സമീപിച്ചിരുന്നു. കുട്ടികളെ ഇന്നു വിട്ടുകൊടുക്കണമെന്ന് പോലീസ് കലാധരന്റെ കുടുംബത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
Read More: തടവുകാരുടെ അടിയന്തര പരോളിൽ വിവേചനം പാടില്ലെന്ന് ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us