കണ്ണൂർ: പൊലീസ് അസോസിയേഷന്റെ ജില്ലാ പഠന ക്യാമ്പിനിടെ സ്വകാര്യ റിസോർട്ടിന്റെ മേൽക്കൂര തകർന്നു വീണു. 80 പൊലീസുകാരാണ് ക്യാമ്പിൽ പങ്കെടുത്തത്. ഇതിൽ 70 ഓളം പൊലീസുകാർക്ക് അപകടത്തിൽ പരുക്കേറ്റതായാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്.

രാവില 11 മണിയോടെയാണ് സംഭവം. കണ്ണൂർ കീഴുന്നപാറയിൽ പൊലീസ് അസോസിയേഷൻ സംഘടിപ്പിച്ച പഠന ക്യാമ്പാണ് സ്വകാര്യ റിസോർട്ടിൽ നടന്നത്. പൊലീസുകാർക്കുളള ക്ലാസ് നടക്കുന്നതിനിടെ ഓട് പാകിയ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. പലരുടെയും തലയ്ക്കാണ് പരുക്ക്. ഇവരെ ഉടൻതന്നെ കണ്ണൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ ക്യാമ്പിലെത്തി മടങ്ങി അൽപ സമയത്തിനകമാണ് മേൽക്കൂര തകർന്നുവീണത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ