Latest News
ആഷിഖിന്റെ ഗോളും ഓൺഗോളും, 1-1ന് സമനിലയിൽ ബ്ലാസ്റ്റേഴ്സ്- ബെംഗുലൂരു മത്സരം

പത്തുവയസുകാരിക്ക് പീഡനം; ബിജെപി പ്രാദേശിക നേതാവിനെതിരെ പോക്സോ കേസ്

സ്‌കൂള്‍ അധ്യാപകനായ പ്രതി മൂന്നു തവണ കുട്ടിയെ പീഡിപ്പിച്ചതായി ബന്ധുക്കള്‍

gang rape, പീഡനം, New Delhi, ന്യൂഡല്‍ഹി, girl, പെണ്‍കുട്ടി, boys, ആണ്‍കുട്ടികള്‍, police arrested , അറസ്റ്റ്

കണ്ണൂര്‍: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിനു ബിജെപി പ്രാദേശിക നേതാവിനെതിരേ പോക്‌സോ നിയമപ്രകാരം കേസ്. സ്‌കൂള്‍ അധ്യാപകനായ പ്രതി ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

കണ്ണൂർ ജില്ലയിലാണു സംഭവം. പ്രതി മൂന്നു തവണ കുട്ടിയെ പീഡിപ്പിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഡിവൈഎസ്പിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിഐ കേസെടുത്തത്.

സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും വീടിനു തീവയ്ക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായും അവര്‍ പ്രതികരിച്ചു. പ്രതിക്കെതിരെ മുന്‍പും മറ്റു കുട്ടികളില്‍നിന്ന് പരാതി ഉയര്‍ന്നിരുന്നെന്നും എന്നാല്‍ ഇയാളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്‌കൂള്‍ മാനജ്‌മെന്റ് സ്വീകരിച്ചതെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

Read Also: അഞ്ജലി മേനോന്റെ പേരിൽ വ്യാജപ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ്; പ്രതി പിടിയിൽ

കുട്ടിയെ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും ആന്തരിക പരുക്കുണ്ടെന്നു കണ്ടെത്തിയതായും അവര്‍ പറഞ്ഞു. കുട്ടിയെ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കി. കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി വിദ്യാര്‍ഥിനിയുടെ മൊഴിയെടുത്തിരുന്നു.

Editor’s note: In accordance with a Supreme Court order, any information that could lead to the identification of a victim of rape and/or sexual assault, or a child in conflict with the law, cannot be disclosed or revealed in any manner.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kannur pocso case against bjp leader

Next Story
അഞ്ജലി മേനോന്റെ പേരിൽ വ്യാജപ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ്; പ്രതി പിടിയിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com