കണ്ണൂർ: കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗമുക്തി നേടിയ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഷാർജയിൽ നിന്ന് നാട്ടിലെത്തിയ കണ്ണൂര്‍ സ്വദേശിനിയായ 32 കാരിയായ യുവതിയാണ് ശസ്ത്രക്രിയയിലൂടെ ഇരട്ട ആൺകുട്ടികൾക്ക് ജന്മം നൽകിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സ്ത്രീരോഗ വിഭാഗം തലവൻ ഡോക്ടർ അജിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ ആരംഭിച്ചത്. ഡോ. മാലിനി രാഘവൻ , അനസ്തേഷ്യ വിഭാഗം തലവൻ ഡോ. ചാൾസ്, മറ്റു നഴ്സിങ് ജീവനക്കാർ എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

ജൂലൈ മാസമാണ് യുവതി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയത്. ഐവിഎഫ് ചികിത്സയായിരുന്നു നൽകിയിരുന്നത്.

Read More: തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റില്ല; വോട്ടെടുപ്പ് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച്

യുവതിക്ക്‌ ആദ്യം കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും പിന്നീട് നടത്തിയ പരിശോധനയിൽ പോസിറ്റീവ് ആവുകയായിരുന്നു. പിന്നീട് കോവിഡ് ചികിത്സ ആരംഭിച്ച ശേഷം ജൂലൈ 31ന് നടത്തിയ ആർ-ടി പിസിആർ പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചതോടെ യുവതി രോഗമുക്തി നേടിയതായി സ്ഥിരീകരിച്ചു.

അമ്മയും ഇരട്ടകുട്ടികളും സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടർമാർ അറിയിച്ചു. കുട്ടികൾക്ക് യഥാക്രമം 2.25 കിലോഗ്രാമും 2.35 കിലോഗ്രാമും തൂക്കമുള്ളതായും ഡോക്ടർമാർ പറഞ്ഞു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ആശുപത്രി സൂപ്രണ്ട്, മറ്റു ജീവനക്കാർ എന്നിവർ അമ്മയ്ക്കും നവജാത ശിശുക്കൾക്കും ആശംസകൾ നേർന്നു.

ഇതു വരെ കോവിഡ് ബാധിച്ച അൻപതു ഗർഭിണികൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിട്ടുണ്ട്. കേരളത്തിൽ തന്നെ ആദ്യമായാണ് ഒരു ആശുപത്രിയിൽ കോവിഡ് പടർന്ന് പിടിച്ചതിനു ശേഷം ഇത്രയും ഗർഭിണികൾ ചികിത്സ തേടിയെത്തിയത് ആദ്യമായിരിക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നു.

Read More: വീണ്ടും 1000 കടന്ന്: തിരുവനന്തപുരത്ത് മാത്രം സമ്പർക്ക ബാധിതർ 241, കാസർഗോട്ട് നൂറിലധികം

ഇത് പരിയാരം ഗവ മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ തന്നെ അഭിമാനിക്കാവുന്ന നേട്ടമാണെന്ന് പ്രിൻസിപ്പൽ ഡോക്ടർ കെ എം കുര്യാക്കോസ്, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ കെ സുദീപ് എന്നിവർ പറഞ്ഞു. കോവിഡ് ബാധിച്ച 14 ഗർഭിണികളുടെ പ്രസവ ശസ്ത്രക്രിയ ആശുപത്രി വിജയകരമായി പൂർത്തിയാക്കിയതായും അവർ പറഞ്ഞു.

ആശംസയറിയിച്ച് ആരോഗ്യ മന്ത്രി

കോവിഡ് രോഗമുക്തി നേടിയ ശേഷം ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ യുവതിക്ക് ആരോഗ്യ മന്ത്രി കെകെ ശൈലജ  ആശംസ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന ഈ സമയത്ത് ഇതുപോലുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുകയാണ്. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32…

Posted by K K Shailaja Teacher on Saturday, 1 August 2020

“കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുകയാണ്. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32 കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ഇതാദ്യമായാണ് കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്,” മന്ത്രി പറഞ്ഞു.

“ഐ.വി.എഫ് ചികിത്സ വഴി ഗര്‍ഭം ധരിച്ച കോവിഡ് പോസിറ്റീവായ ഒരു യുവതി രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയതും ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കുഞ്ഞിനും അമ്മയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു,” ആരോഗ്യ മന്ത്രി പറഞ്ഞു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.