Latest News

കണ്ണൂരിലെ ഒമ്പത് വയസ്സുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ

പിതാവിന്റെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്

Kadakkavoor POCSO Case,Kadakkavoor POCSO Case, Kadakkavoor, POCSO Case, POCSO, കടക്കാവൂർ പോക്സോ കേസ്, കടയ്ക്കാവൂർ പോക്സോ കേസ്, കടക്കാവൂർ, കടയ്ക്കാവൂർ, പോക്സോ, പോക്സോ കേസ്, kerala news, malayalam news, ie malayalam

കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ ചാലാട് കുഴിക്കുന്നില്‍ ഒമ്പത് വയസ്സുകാരി അവന്തികയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ അവന്തികയുടെ അമ്മ വാഹിതയെ പൊലീസ് അറസ്റ്റ് ചെയ്തു.

അവന്തികയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അവന്തികയുടെ പിതാവ് രാജേഷ് പൊലീസിൽ പരാതി നൽകിയിരുന്നു.

ഞായറാഴ്ച രാവിലെയാണ് അവന്തികയെ വീട്ടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Read More: രേഷ്മയുടെ ഫെയ്സ്ബുക്ക് ‘കാമുകൻ’ ആത്മഹത്യ ചെയ്ത യുവതികളെന്ന് പൊലീസ്

മരണം സംബന്ധിച്ച് സംശയമുള്ളതായി കാണിച്ച് പിതാവ് രാജേഷ് പരാതി നൽകിയതോടെ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് മാതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

അവന്തികയെ മാതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. മകളെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു വാഹിദയുടെ ശ്രമമെന്നും പൊലീസ് പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kannur nine year old girl death police case

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com