കണ്ണൂർ: കണ്ണൂർ സിറ്റിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ആദികടലായി സ്വദേശി അബ്ദുൾ റഊഫാണ് കൊല്ലപ്പെട്ടത്. രാത്രി പത്ത് മണിയോടെയാണ് സംഭവം. നിരവധി കേസുകളിൽ പ്രതിയാണ് മരിച്ച റഊഫ്. ബൈക്കിലെത്തിയ സംഘം ആദികടലായി ക്ഷേത്രത്തിന് സമീപത്ത് വച്ച് റഊഫിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് ആളുകൾ ഓടികൂടിയെങ്കിലും അക്രമികൾ സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.

Also Read: രാഖിയുടെ മൃതദേഹം കുഴിച്ച് മൂടി ഉപ്പ് വിതറിയതിന് പിന്നിലെ രഹസ്യം ഞെട്ടിക്കുന്നത്

ജയിലിൽ നിന്ന് ഇറങ്ങി ദിവസങ്ങൾക്കുള്ളിലാണ് റഊഫിനെതിരായ ആക്രമണം. ഇയാളുടെ ദേഹത്ത് ആഴത്തിലുള്ള വെട്ടുകളുണ്ട്. ഒരു കാൽ വെട്ട് കൊണ്ട് തൂങ്ങിയ നിലയിലാണ്. ദേഹമാസകലം വെട്ടേറ്റ്​ രക്തത്തിൽ കുളിച്ച റഊഫിനെ പൊലീസ്​ എത്തി നടാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also Read: രാഖി വിവാഹം മുടക്കാന്‍ നോക്കി, പ്രതിശ്രുത വധുവിന് സന്ദേശമയച്ചു; കൊലപാതകത്തിലേക്ക് നയിച്ചത് പക

2016ൽ എസ്​ഡിപിഐ പ്രവർത്തകൻ ​ഐറ്റാണ്ടി പൂവളപ്പ്​ സ്വദേശി ഫാറൂഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലുൾപ്പെടെ പ്രതിയാണ് റഊഫ്. ഇതുകൂടാതെ മയക്കുമരുന്ന് കടത്തുൾപ്പടെ മറ്റ് കേസുകളും ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാഷ്ട്രീയ കാരണങ്ങൾ എന്തെങ്കിലും കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന കാര്യം വ്യക്തമല്ല. കണ്ണൂർ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.