Latest News

കണ്ണൂരിൽ നാലു സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ സംഘം തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു

കണ്ണൂർ: മട്ടന്നൂരിൽ നാലു സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. മട്ടന്നൂർ സ്വദേശികളായ ലതീഷ്, ലെനീഷ്, ഷായൂഷ്, ശരത് എന്നിവർക്കാണ് വെട്ടേറ്റത്. കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ സംഘം തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു.

ഇന്നു ഉച്ചയ്‌ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ നാലുപേർ കാർ തടഞ്ഞ് അകത്തുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. വെട്ടേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kannur mattannur four cpm workers attacked

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com