scorecardresearch

മാതമംഗലത്തെ കയറ്റിറക്ക് തർക്കം ഒത്തുതീർപ്പായി; ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച വർക്കുള്ള മറുപടിയെന്ന് മന്ത്രി

സ്ഥാപനം നാളെ മുതൽ തുറന്ന് പ്രവർത്തിക്കും

മാതമംഗലത്തെ കയറ്റിറക്ക് തർക്കം ഒത്തുതീർപ്പായി; ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച വർക്കുള്ള മറുപടിയെന്ന് മന്ത്രി
ഫൊട്ടോ: ഫേസ്ബുക്ക്/ വി ശിവന്‍കുട്ടി

കണ്ണൂർ മാതമംഗലത്തുള്ള എസ് ആർ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിലെ കയറ്റിറക്ക് ജോലി സംബന്ധിച്ച തർക്കം ലേബർ കമ്മീഷണറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഒത്തുതീർപ്പായതായി തൊഴിൽ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.സ്ഥാപനം ഫെബ്രുവരി 22 മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

സ്ഥാപനത്തിലേക്ക് ലോറിയിൽ വരുന്ന എല്ലാ സാധനങ്ങളും പൂളിലുള്ള തൊഴിലാളികൾ ഇറക്കുവാൻ ഇരുകൂട്ടരും ഒത്തു തീർപ്പ് ചർച്ചയിൽ സമ്മതിച്ചതായി മന്ത്രി അറിയിച്ചു.

സ്ഥാപനത്തിൽ നിന്നും കയറ്റുന്ന എല്ലാ സാധനങ്ങളും സ്ഥാപനത്തിലെ 26 എ കാർഡ് ഉള്ള തൊഴിലാളികൾ ചെയ്യുവാനും ഇരു വിഭാഗവും സമ്മതിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട സമരം അവസാനിപ്പിച്ചു. സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള എല്ലാ സഹായ സഹകരണങ്ങളും തൊഴിലാളി യൂണിയന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതാണെന്ന് യൂണിയൻ പ്രതിനിധികൾ അറിയിച്ചതായും മന്ത്രിയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ചർച്ചയോട് സഹകരിച്ച മാനേജ്‌മെന്റിനോടും തൊഴിലാളി യൂണിയനോടും മന്ത്രി നന്ദി അറിയിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് കാണിച്ച് സംസ്ഥാനത്തെ തൊഴിലന്തരീക്ഷം തകർന്നുവെന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള ചുട്ട മറുപടിയാണ് തർക്ക പരിഹാരമെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kannur mathamangalam loading work issue

Best of Express