കണ്ണൂർ: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയിൽ കമിതാക്കൾ കൊക്കയിൽ ചാടി ആത്മഹത്യ ചെയ്തു.  പാപ്പിനിശേരി സ്വദേശികളായ കമൽ കുമാർ, അശ്വതി എന്നിവരാണ് മരിച്ചത്.

തങ്ങളുടെ അര ഭാഗം കൂട്ടിക്കെട്ടിയ ശേഷം ഇരുവരും ചേർന്ന് കൊക്കയിലേക്ക് ചാടുകയായിരുന്നുവെന്നാണ് നിഗമനം.  കെ.എൽ 13 എ.ഡി 6338 നമ്പറിലുള്ള ബജാജ് പൾസർ ബൈക്കിലാണ് ഇരുവരും ഇവിടേക്ക് എത്തിയതെന്നാണ് കരുതുന്നത്.

ബൈക്ക് ശശിപ്പാറയുടെ മുകളിൽ കണ്ടതിനെ തുടർന്ന് സംശയം തോന്നി നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് താഴെ മരക്കൊമ്പിൽ മൃതദേഹം കണ്ടത്. ഏതാണ്ട് 200 അടിയോളം താഴ്‌ചയിലാണ് മൃതദേഹങ്ങൾ ഉളളത്.

കനത്ത മഴ പെയ്യുന്നതിനാൽ പാറക്കെട്ടിലൂടെ താഴേക്കിറങ്ങാൻ അഗ്നിശമന സേന ബുദ്ധിമുട്ടുകയാണ്. ഇതിനാലാണ് രക്ഷാപ്രവർത്തനം വൈകുന്നത്.  ഇവരെ കണാനില്ലെന്ന് കാണിച്ച് വീട്ടുകാർ ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.