കണ്ണൂർ: കീഴാറ്റൂരിൽ ബൈപാസ് നിർമിക്കാൻ ധാരണയായി. പരമാവധി വയൽ ഒഴിവാക്കി കീഴാറ്റൂരിൽ ബൈപാസ് നിർമിക്കാൻ സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. പൊതുമരാമത്ത് മന്ത്രി നിയോഗിച്ച വിദഗ്‌ധ സമിതി പരിശോധന നടത്തിയതിന് ശേഷമാണ് സ്ഥലത്തെ പരമാവധി വയൽ ഒഴിവാക്കിക്കൊണ്ട് നിർമാണം നടത്താമെന്ന് തീരുമാനിച്ചത്.

അതേസമയം, പ്രായോഗികമായ കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തിലായിരുന്നു ഇന്ന് ചർച്ച നടന്നത്. കൂടുതൽ വയൽ നികത്തുന്നില്ല എന്നത് സമരത്തിന്റെ വിജയമാണെന്നും സമരസമിതി അറിയിച്ചു. ദേശീയപാത അതോറിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. അന്തിമ തീരുമാനം വരുന്നത് വരെ സമരം തുടരുമെന്നും, വിജ്ഞാപനം ഇറങ്ങട്ടെയെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ