തിരുവനന്തപുരം: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളത്തിന്റെ നിർമ്മാണം അ​ടു​ത്ത​വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ എ​ട്ടാം വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ൺ​വേ​യു​ടെ നീ​ളം 3050 മീ​റ്റ​റി​ൽ നി​ന്ന് 4000 മീ​റ്റ​റാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടുണ്ടെന്നും ഇ​തി​നാ​വ​ശ്യ​മാ​യ ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണെന്നും മുഖ്യമന്ത്രി ചടങ്ങിൽ വ്യക്തമാക്കി. റൺവേയുടെ നീളം കൂട്ടുന്നതോടെ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റ​ൺ​വേ​യോ​ടു കൂ​ടി​യ വി​മാ​ന​ത്താ​വ​ള​മാ​യി ക​ണ്ണൂ​ർ മാ​റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ ഈ വർഷം തന്നെ വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്നായിരുന്നു സർക്കാരിന്റെ കണക്ക്കൂട്ടൽ, എന്നാൽ കാലാവസ്ഥ പ്രതികൂലമായത് നിർമ്മാണത്തിന്റെ വേഗത കുറച്ചിട്ടുണ്ടെന്നും സർക്കാർ വിശദീകരിച്ചു. ഇതിനകംതന്നെ ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഇ​വി​ടെ നി​ന്ന് സ​ർ​വീ​സ് ന​ട​ത്താ​ൻ താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ജെ​റ്റ് എ​യ​ർ​വേ​സി​ന് അ​ബു​ദാ​ബി​യി​ലേ​ക്കും ഗോ ​എ​യ​റി​ന് ദ​മാ​മി​ലേ​ക്കും ഓ​രോ സ​ർ​വീ​സ് വീ​തം ന​ട​ത്തു​ന്ന​തി​ന് കേ​ന്ദ്ര വ്യോ​മ​യാ​ന വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.