Kannur Airport Opening: മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിൽ ആദ്യ പ്രവൃത്തി ദിവസം തന്നെ മോഷണ കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം സ്വദേശിയായ പിഎസ് മേനോനെയാണ് പോക്കറ്റടിച്ചത്. എയർപോർട്ട് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്.
Read More: കണ്ണൂർ വിമാനത്താവളം അറിയേണ്ടതെല്ലാം
കണ്ണൂർ വിമാനത്താവളത്തിന്റെ ഡയറക്‌ടറാണ് പോക്കറ്റടിക്ക് ഇരയായ പിഎസ് മേനോൻ. പഴ്സിൽ പണവും ആധാർ കാർഡും എടിഎം കാർഡുകളും ഉണ്ടായിരുന്നു. ഇന്ന് ഉദ്ഘാടനത്തിന്റെ തിരക്കിനിടെയാണ് പോക്കറ്റടി ഉണ്ടായത്.
Read More: കണ്ണൂർ വിമാനത്താവളം 22 വർഷത്തെ സ്വപ്‌നം; കേരളത്തിന് അഭിമാന നേട്ടം
വിമാനത്താവളത്തിന് അകത്ത് തിരക്ക് വളരെയേറെ ഉണ്ടായതിനാൽ കളളനെ പിടികൂടുക അത്ര എളുപ്പമല്ലെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കളളനെ കണ്ടെത്താനാണ് പൊലീസ് ശ്രമം.
Read More: വിമാനത്തിനകത്ത് കൈകൊട്ടി പാട്ടുപാടി കണ്ണൂർ യാത്രക്കാർ; വീഡിയോ കാണാം
നീണ്ട 22 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് വിമാനത്താവളം ഉദ്ഘാടനം ചെയ്‌തത്. കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പറന്ന ആദ്യവിമാനത്തിന് ഇരുവരും ചേർന്നാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പറന്ന ആദ്യ വിമാനത്തിലെ യാത്രക്കാരുടെ ആഘോഷം@CMOKerala @vijayanpinarayi @sureshpprabhu @airportCNN #kannurairportinauguration #KannurInternationalAirport #KannurAirport pic.twitter.com/aMQBUrwOuA
— IE Malayalam (@IeMalayalam) December 9, 2018