കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും വിമാനങ്ങൾ നാളെ മുതൽ പറന്നു തുടങ്ങും. ആദ്യ വിമാനം മുഖ്യമന്ത്രി പിണറായി വിജയനും വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. അബുദാബിയിലേക്കാണ് ആദ്യ വിമാനം.
Read More: ഈ ദിനം ഇവർക്ക് സ്വന്തം; കണ്ണൂരിൽ ചരിത്രം കുറിക്കാൻ പൈലറ്റ് കുടുംബം













അത്യാധുനിക സൗകര്യങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുളളത്. 2300 ഏക്കറിൽ 2350 കോടി രൂപ ചെലവിലാണു വിമാനത്താവളത്തിന്റെ നിർമ്മാണം. കണ്ണൂർ വിമാനത്താവള കമ്പനി ലിമിറ്റഡി(കിയാൽ)നാണ് വിമാനത്താവളത്തിന്റെ നിയന്ത്രണം. 2350 കോടി രൂപയാണ് വിമാനത്താവളത്തിന്റെ നിർമ്മാണ ചെലവ്. 3050 മീറ്ററാണ് റൺവേ. ഇത് പിന്നീട് 4000 മീറ്ററാക്കും. 20 വിമാനങ്ങൾക്കു പാർക്കിങ് സൗകര്യമുണ്ട്. മോശം കാലാവസ്ഥയിലും വിമാനം സുരക്ഷിതമായി ഇറക്കാനുള്ള ഐഎൽഎസ് സംവിധാനവും വിമാനത്താവളത്തിലുണ്ട്.




കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ആനന്ദ കാഴ്ചയൊരുക്കാൻ വിഷ്ണുമൂർത്തി തെയ്യവും ഉണ്ട്. ‘കിയാലി’ന്റെ ചുമരിൽ 60 അടി ഉയരത്തിലും 80 അടി വീതിയിലുമാണ് ചുമർ ചിത്രം ചെയ്തിട്ടുള്ളത്. കാലടി സംസ്കൃത സർവ്വകലാശാലയിലെ ഫൈൻ ആർട്സ് കൺസോർഷ്യമാണ് ഈ തെയ്യത്തിന്റെ രചന നിർവഹിച്ചിട്ടുളളത്.
Read: കണ്ണൂർ വിമാനത്താവളത്തിൽ വിഷ്ണുമൂർത്തിയും; തെയ്യം ചുമർചിത്ര രചന പൂർത്തിയായി
കലാകാരനും കാലടി സംസ്കൃത സർവ്വകലാശാല ചിത്രകലാ വിഭാഗം അധ്യക്ഷനുമായ സാജു തുരുത്തിലിന്റെ നേതൃത്വത്തിൽ സർവ്വകലാശാല പൂർവ്വ വിദ്യാർത്ഥികളായ ദിൽജിത്ത് വിഷ്ണു, സുജിത്ത് ശ്രീജ എന്നിവർ ചേർന്നാണ് ചുമർചിത്ര ശില്പം തയ്യാറാക്കിയത്.