കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിന്‍റെ ഉദ്ഘാടന ദിവസം ആദ്യ വിമാനം അബുദാബിയിലേക്ക് പറക്കും. എയർ ഇന്ത്യയുടെ വിമാനമാണ് ആദ്യ സർവ്വീസ് നടത്തുക. ഈ സർവ്വീസിന്റെ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിമാനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും സംയുക്തമായി നടത്തും.

വിമാനത്താവളത്തിന്റെ ഉദ്ഘാടനം രാജ്യാന്തര നിലവാരത്തിലാക്കാൻ മട്ടന്നൂരിൽ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. ആദ്യ ദിവസം അബുദാബിയിലേക്ക് പറക്കുന്ന വിമാനം കണ്ണൂരിൽ തന്നെ തിരിച്ചിറങ്ങും. ഇതേ ദിവസം തന്നെ കണ്ണൂരിൽ നിന്ന് റിയാദിലേക്കും വിമാന സർവ്വീസ് ഉണ്ടാകും.

ഉദ്ഘാടനത്തിനായി കണ്ണൂരിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമായി ഒരു ലക്ഷത്തിലേറെ പേർ എത്തുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഉദ്ഘാടനത്തിന് വേണ്ടി ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വിളംബര ജാഥയും വിപുലമായ ആഘോഷവും സംഘടിപ്പിക്കും. മട്ടന്നൂരിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ