കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ സൗകര്യങ്ങളില്‍ തൃപ്തി അറിയിച്ച് വ്യോമയാന മന്ത്രാലയം. വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കാനുള്ള നടപടികളുടെ ഭാഗമായി പരിശോധനയ്ക്ക് എത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍. മികച്ച സംവിധാനങ്ങളാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉന്നതതല ഉദ്യോഗസ്ഥര്‍ അടക്കം പങ്കെടുത്തുകൊണ്ട് വ്യോമയാന മന്ത്രാലയത്തില്‍ നടന്ന യോഗത്തില്‍ സെപ്റ്റംബര്‍ 13ന് ശേഷം നടന്ന പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

പരമാവധി വേഗത്തില്‍ തന്നെ വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കും എന്ന് മന്ത്രാലയം അറിയിച്ചു. സംസ്ഥാന ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍, കണ്ണൂര്‍ വിമാനത്താവളം എംഡി വി.തുളസീദാസ്, സ്പെഷ്യല്‍ ഓഫീസര്‍ വിജയകുമാര്‍, എൻജിനീയറിങ് വിഭാഗം എക്സിക്യൂട്ടീവ് കെ.പി.ജോസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ