നിരത്തില്‍ കണ്ണ് തുറപ്പിക്കാന്‍ കണ്ണൂര്‍ പൊലീസ് കൂട്ടുപിടിച്ചത് ബീറ്റില്‍സിനെ

അബ്ബേ റോഡ് എന്ന ആല്‍ബത്തിലെ ഏറെ പ്രശസ്തമായ ദൃശ്യമാണ് പൊലീസ് പുനസൃഷ്ടിച്ചത്

കണ്ണൂര്‍: റോഡ് സുരക്ഷയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കാനായി ബ്രിട്ടനില്‍ നിന്നുളള എക്കാലത്തേയും മികച്ച റോക്ക് ബാന്‍ഡായ ബിറ്റില്‍സിനെ കൂട്ടുപിടിച്ച് കണ്ണൂര്‍ പൊലീസ്. ബീറ്റില്‍സിന്റെ അബ്ബേ റോഡ് എന്ന ആല്‍ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ത്രീഡി സീബ്ര ക്രോസിലൂടെ പൊലീസുകാര്‍ നടക്കുന്ന ചിത്രമാണ് കണ്ണൂര്‍ കളക്ടര്‍ മിര്‍ മുഹമ്മദ് അലി പുറത്തുവിട്ടത്.

View this post on Instagram

#Kannur #Beatles #kannavam #KannurPolice

A post shared by Mir (@mir19in) on

അബ്ബേ റോഡ് എന്ന ആല്‍ബത്തില്‍ ബീറ്റില്‍സിന്റെ സ്ഥാപകരായ ജോണ്‍ ലെനന്‍, പോള്‍ മക്കാര്‍ട്ടിനി, ജോര്‍ജ് ഹാരിസണ്‍, റിംഗോ സ്റ്റാര്‍ എന്നിവര്‍ ലണ്ടനില അബ്ബേ റോഡ് സ്റ്റുഡിയോക്ക് പുറത്തെ റോഡിലെ സീബ്ര ക്രോസിലൂടെ നടക്കുന്ന പ്രശസ്തമായ ദൃശ്യം ഉണ്ടായിരുന്നു. ഇത് പുനരാവിഷ്കരിക്കുകയാണ് കണ്ണൂര്‍ പൊലീസ്.
കണ്ണവം പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുന്‍കൈ എടുത്താണ് ഇത് തയ്യാറാക്കിയിട്ടുളളത്. പ്രാദേശിക കലാകാരന്മാരാണ് ത്രീഡി പെയിന്റിംഗ് ചെയ്തത്. മീര്‍ മുഹമ്മദ് ഇതിന്റെ ചിത്രവും ബീറ്റില്‍സിന്റെ ആല്‍ബത്തിലെ പ്രശസ്തമായ ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചിത്രം പുറത്ത് വന്നതോടെ നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ പൊലീസിന്റെ ഈ ശ്രമത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. റോഡ് സുരക്ഷയുടെ സന്ദേശം പ്രചരിപ്പിക്കാന്‍ ഇതിലും മികച്ചൊരു മാര്‍ഗമില്ലെന്നാണ് പലരുടേയും അഭിപ്രായം. 2013ല്‍ കൊല്‍ക്കത്ത പൊലീസും ഈ ചിത്രം ഉപയോഗിച്ച് റോഡ് സുരക്ഷയെ കുറിച്ച് സന്ദേശം പ്രചരിപ്പിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kannur cops teach road safety by recreating iconic beatles cover

Next Story
വനിതാ മതില്‍ വർഗീയ മതിലല്ല, ബിഡിജെഎസില്‍ ഭിന്നതയില്ല: തുഷാർ വെള്ളാപ്പള്ളിbdjs, thushar vellappally, vanitha mathil, ldf government,തുഷാർ വെള്ളാപ്പള്ളി, വനിതാ മതിൽ,ശബരിമല, nda, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com