കണ്ണൂരിൽ ഒന്നര വയസുകാരനെ കൊന്നത് അമ്മ തനിച്ച്, ഭർത്താവിനും കാമുകനും പങ്കില്ല: പൊലീസ്

കാമുകനൊപ്പം ജീവിക്കാനാണ് തയ്യിൽ കൊടുവളളി ഹൗസിൽ ശരണ്യ (22) ഒന്നര വയസുളള മകനെ കൊലപ്പെടുത്തിയത്.

kannur murder, ie malayalam

കണ്ണൂർ: ഒന്നര വയസുകാരനെ കടൽത്തീരത്തെ പാറക്കൂട്ടത്തിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മ ശരണ്യ തനിച്ചെന്ന് പൊലീസ്. ഭർത്താവിനും കാമുകനും പങ്കില്ല. ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചെന്ന് കണ്ണൂർ സിറ്റി സിഐ പി.ആർ.സതീഷ് പറഞ്ഞു.

അതിനിടെ, തെളിവെടുപ്പിനായി കൊണ്ടുവന്ന ശരണ്യയ്ക്കുനേരെ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. വൻ പൊലീസ് സുരക്ഷാ സന്നാഹങ്ങളുമായാണ് പൊലീസ് ശരണ്യയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതിഷേധം ശക്തമായതോടെ 20 മിനിറ്റ് കൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് ശരണ്യയുമായി മടങ്ങി. ശരണ്യയെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും.

Read Also: ഒന്നര വയസുകാരനെ കൊന്നത് എറിഞ്ഞും ശ്വാസംമുട്ടിച്ചും; യുവതിയെ കുടുക്കിയതു മണൽത്തരികൾ

ശരണ്യയെ തൂക്കിക്കൊല്ലണമെന്ന് അച്ഛൻ വത്സരാജ് പറഞ്ഞു. മകൾക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടിയാൽ അത്രയും സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.

കാമുകനൊപ്പം ജീവിക്കാനാണ് തയ്യിൽ കൊടുവളളി ഹൗസിൽ ശരണ്യ (22) ഒന്നര വയസുളള മകനെ കൊലപ്പെടുത്തിയത്. ഭർത്താവുമായി അകന്ന് സ്വന്തം മാതാപിതാക്കൾക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാൽ ഞായറാഴ്ച ഭർത്താവിനെ വിളിച്ചുവരുത്തി വീട്ടിൽ താമസിച്ചു. പിറ്റേന്നു പുലർച്ചെയാണ് മകനെ കൊന്നത്. കുറ്റം ഭർത്താവിനുമേൽ ചുമത്തിയശേഷം കാമുകനൊപ്പം ജീവിക്കുകയായിരുന്നു ശരണ്യയുടെ പദ്ധതി.

പൊലീസ് ചോദ്യം ചെയ്യലിൽ ഭർത്താവാണ് മകനെ കൊന്നതെന്നാണ് ശരണ്യ ആവർത്തിച്ചത്. എന്നാൽ ഫൊറൻസിക് പരിശോധനയിൽ ശരണ്യ ധരിച്ച വസ്ത്രത്തിൽ ഉപ്പുവെളളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ശരണ്യയുടെ ഫോൺ കോളുകൾ പരിശോധിച്ചപ്പോൾ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്നുളള ചോദ്യം ചെയ്യലിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്.

Read In English

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kannur child murder mother arrested by police

Next Story
സിഎജിയെ തള്ളി ആഭ്യന്തര സെക്രട്ടറി; തോക്കുകളും ഉണ്ടകളും കാണാതായിട്ടില്ലbullet missing, kerala police, കേരള പൊലീസ്, വെടിയുണ്ട, കേരള വാർത്ത, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com