ചെറുപുഴ: നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ കുട്ടികളുടെ നേർക്ക് പാഞ്ഞുകയറി. ഇതേ തുടർന്ന് കുട്ടികളിൽ ഒരാൾ മരിച്ചു. മറ്റ് നാല് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം.

പെരിങ്ങോം സ്വദേശിനി ദേവനന്ദ രതീഷ് (13) ആണ് മരിച്ചത്. ആൽഫി, അക്‌സ, ജൂന മുസ്തഫ, ടിവി ആര്യ എന്നിവർക്ക് പരിക്കേറ്റു. ഇവരെല്ലാം പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ