കണ്ണൂർ: ചാലയ്ക്കടുത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് മരിച്ചതെന്നാണ് നിഗമനം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് തലശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഒമ്‌നി വാൻ മുന്നിൽ പോവുകയായിരുന്ന ടിപ്പർ ലോറിയിൽ ഇടിച്ചത്.

അപകടം നടന്ന് അധികം വൈകാതെ തന്നെ മൂവരെയും കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തെങ്കാശി സ്വദേശിയായ രാമയാണ് മരിച്ചവരിൽ ഒരാളെന്നാണ് നിഗമനം. ഇദ്ദേഹമാണ് വാഹനം ഓടിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ അപകടത്തിന്റെ കാരണം വ്യക്തമല്ല.

രാമയുടെ ബന്ധുക്കളെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. ഇവരെത്തിയാൽ മറ്റ് രണ്ട് പേരെ കൂടി തിരിച്ചറിയാൻ സാധിക്കുമെന്നാണ് പൊലീസ് നിഗമനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ