scorecardresearch

കണ്ണൂരില്‍ ബോംബെറിഞ്ഞ് കൊലപാതകം: നാല് പേര്‍ കസ്റ്റഡിയില്‍

ഒളിവില്‍ കഴിയുന്ന ഏച്ചൂര്‍ സ്വദേശിയായ മിഥുന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്

crime,kerala,hanging
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: തോട്ടടയില്‍ കല്യാണ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ബോംബെറിഞ്ഞയാളെ തിരച്ചറിഞ്ഞതായി സൂചന. കേസുമായി ബന്ധപ്പെട്ട് ബോംബുണ്ടാക്കിയ ആളുള്‍പ്പടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി.കെ.റുജുല്‍, സനീഷ്, പി.അക്ഷയ്, ജിജില്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്.

ഒളിവില്‍ കഴിയുന്ന ഏച്ചൂര്‍ സ്വദേശിയായ മിഥുന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്. പിടിയിലായ അക്ഷയ്ക്കും മിഥുനും ബോംബിന്റെ കാര്യം അറിയാമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഏറ് പടക്കം വാങ്ങി സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു ബോംബ് നിര്‍മ്മാണം. പ്രതികളുടെ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ബോംബുമായി എത്തിയ സംഘത്തില്‍പ്പെട്ടയാളാണ് ജിഷ്ണുവെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ബോംബേറില്‍ വിഷ്ണുവിന്റെ തല പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. വിഷ്ണുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. ഹേമന്ത്, അരവിന്ദ് എന്നിവര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. കല്യാണത്തിന്റെ തലേന്ന് വരന്റെ വീട്ടില്‍ ഏച്ചൂരില്‍ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. നാട്ടുകാരിടപെട്ട് സംഘര്‍ഷം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചയോടെ ഏച്ചൂരില്‍ നിന്നുള്ള സംഘം ബോംബുമായി എത്തുകയായിരുന്നു.

Also Read: രാജ്യത്ത് 34,113 കോവിഡ് കേസുകള്‍; 4.78 ലക്ഷം പേര്‍ ചികിത്സയില്‍

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kannur bomb blast four in custody kerala police investigation