/indian-express-malayalam/media/media_files/2025/11/16/kannur-blo-found-dead-in-payyannur-2025-11-16-14-38-25.jpg)
അനീഷ് ജോര്‍ജ് (ചിത്രം: സ്ക്രീൻഗ്രാബ്)
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസറെ (ബിഎൽഒ) മരിച്ച നിലയിൽ കണ്ടെത്തി. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെ (44) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ അനീഷിനെ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം എന്നാണ് വിവരം.
Also Read:തദ്ദേശസ്ഥാപനങ്ങളിൽ ബിജെപി അംഗങ്ങൾ ഉണ്ടാകണമെന്ന് ജനം ആഗ്രഹിക്കുന്നു: ജോർജ് കുര്യൻ
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട ജോലി സമ്മര്‍ദമാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. കുടുംബാംഗങ്ങൾ പള്ളിയിൽപോയ സമയത്താണ് അനീഷ് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്. എസ്‌ഐആർ ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അനീഷിന് സമ്മർദമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.
Also Read: വരുന്നു ഇടിയോട് കൂടിയ അതിശക്ത മഴ; കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം
സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ടു ചെയ്തു. ജില്ലാ കളക്ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അനീഷിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ജോലി സമ്മർദമാണോ മരണ കാരണം എന്നത് അടക്കം പരിശോധിക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us