കണ്ണൂര്‍ :  കലക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി സമാധാന ചര്‍ച്ച പൂര്‍ത്തിയായി.  പ്രകോപനപരാമര്‍ശങ്ങള്‍ ഒഴിവാക്കുമെന്ന് നേതാക്കളുമായി ധാരണയായതായും സൈബര്‍ ഗ്രൂപ്പുകളെ നിരീക്ഷണത്തിന് കീഴില്‍ കൊണ്ടുവരുമെന്നും തീരുമാനമായതായി വിശദീകരിച്ച ജില്ലാ കലക്ടര്‍. അക്രമത്തില്‍ പരിക്കേറ്റവരെ സിപിഎം, ആര്‍എസ്എസ്, ബിജെപി സംഘടനകളുടെ നേതാക്കള്‍ അടങ്ങുന്ന സര്‍വകക്ഷി നേതാക്കള്‍ സന്ദര്‍ശിക്കുമെന്നും അറിയിച്ചു.

മട്ടന്നൂര്‍- പാനൂര്‍ പ്രദേശങ്ങളില്‍ നടക്കുന്ന രാഷ്ട്രീയസംഘര്‍ഷങ്ങള്‍ക്ക് തടങ്കലിടാനുള്ള ഉദ്ദേശത്തോടെയാണ് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ്‌ അലിയുടെ അദ്ധ്യക്ഷതയില്‍ സര്‍വകക്ഷി സമാധാന ചര്‍ച്ച നടക്കുന്നത്. “ജില്ലയില്‍ സമാധാനം വീണ്ടെടുക്കുവാനുള്ള എല്ലാ പിന്തുണയും നല്‍കും” എന്നായിരുന്നു ചര്‍ച്ചയ്ക്ക് ശേഷം സിപിഎം ജില്ലാസെക്രട്ടറി പി ജയരാജന്‍ വിശദീകരിച്ചത്.

കഴിഞ്ഞ കുറച്ചുകാലത്തിനിടയില്‍ 482കേസുകളാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ അക്രമവുമായി ബന്ധപ്പെട്ട് ഉണ്ടായത് എന്നു പറഞ്ഞ ജില്ലാ പൊലീസ് മേധാവി ജി ശിവ വിക്രമന്‍ ഐഎഎസ് “ഇതില്‍ അമ്പത് ശതമാനത്തിലേറെ ചെറിയ സംഭവങ്ങളാണ്” എന്നും അഭിപ്രായപ്പെട്ടു. ഇലക്ട്രിക്പോ സ്റ്റില്‍ പേരെഴുതുക പോലുള്ള പ്രചാരണ പരിപാടികളാണ് പലപ്പോഴും ആക്രമണങ്ങളില്‍ കലാശിക്കുന്നത് എന്നും ഇത്തരം കാര്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. പോസ്റ്റുകളില്‍ കരിയോയില്‍

നേരത്തേ പയ്യന്നൂര്‍ പ്രദേശത്ത് ഇരുപാര്‍ട്ടികളും തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷ സാഹചര്യത്തിന് അയവ് വന്നപ്പോഴാണ് സംഘര്‍ഷം പാനൂര്‍- മട്ടന്നൂര്‍ പ്രദേശത്തേക്ക് വ്യാപിക്കുന്നത്. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ല എന്നായിരുന്നു ജില്ലയിലെ ബിജെപി- ആര്‍എസ്എസ് നേതൃത്വം ആദ്യം അറിയിച്ചത് എങ്കിലും അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. ജില്ലയില്‍ വിവിധ ആരാധനാലയങ്ങളില്‍ ഉത്സവങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ പൊലീസിങ് ശക്തിപ്പെടുത്തുവാനും തീരുമാനമായിട്ടുണ്ട്.

രാത്രി 7-8 മണിയോടെയാണ് പല അനിഷ്ട സംഭവങ്ങളും രൂപപ്പെട്ടുവരുന്നത് എന്ന് പറഞ്ഞ ജില്ലാ പൊലീസ് മേധാവി ഈ സമയങ്ങളില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കുമെന്നും അറിയിച്ചു. ജില്ലയില്‍ ബോംബ്‌ സ്ക്വാഡിനെ വിന്യസിപ്പിക്കുവാനും തീരുമാനമുണ്ട്.

പ്രകോപനപരമായി ഇടപെടില്ലെന്ന് ഇരുകൂട്ടരും ഉറപ്പ് നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രകോപനപരവും വിദ്വേഷം പുലര്‍ത്തുന്നതരത്തിലുമുള്ള പ്രസംഗം ഉണ്ടാവുകയാണ് എങ്കില്‍ നിയമനടപടി സ്വീകരിക്കുവാനും ധാരണയായിട്ടുണ്ട്.

രണ്ട് സിപിഎം പ്രവര്‍ത്തകരും ആറ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണൂരില്‍ ആക്രമിക്കപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.