കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് രാജ്യന്തര വ്യോമയാന ഭൂപടത്തിന്റെ ഭാഗമാകും.വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം കാലിബ്രേറ്റ് ചെയ്യുന്നതിനായുളള പരീക്ഷണ വിമാനം ഇന്ന് കണ്ണൂരിലിറങ്ങും. എയര്‍ പോര്ട്ട് അതോറിറ്റിയുടെ ഡോണിയര്‍ വിഭാഗത്തില്‍ പെട്ട ചെറുവിമാനമാണ് ഡി.വി.ഒ.ആറിന്റെറ കാലിബ്രേഷന്‍ നിര്‍വഹിക്കുക. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം കാലിബ്രേറ്റ് ചെയ്യുന്നതിനാണ് പരീക്ഷണ വിമാനം ഇന്നെത്തുക.

എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഡോണിയര്‍ വിഭാഗത്തില്‍പെട്ട ചെറുവിമാനം രണ്ടു മണിക്കൂറോളം വിമാനത്താവളത്തിനു മുകളില്‍ പല ഉയരങ്ങളിലും ദിശകളിലുമായി പറന്നാണു ഡിവിഒആറിന്റെ കാലിബ്രേഷന്‍ നിര്‍വഹിക്കുക. ഇതിനു ശേഷം മാത്രമെ വിമാനങ്ങള്ക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെ വ്യോമ മേഖലയിലേക്ക് കൃത്യമായി പ്രവേശിക്കാന്‍ കഴിയൂ.112.6 മെഗാ ഹെട്സാണ് കണ്ണൂര്‍ വിമാനത്താവളത്തിലെ റഡാര്‍ ഉപകരണത്തിന്റെ തരംഗ ദൈര്‍ഘ്യം.

2016 ഫെബ്രുവരി 29നു പരീക്ഷണപ്പറക്കലിന്റെ ഭാഗമായി വിമാനത്താവളത്തില്‍ ഡോണിയര്‍ വിമാനം ഇറങ്ങിയ ശേഷം നടക്കുന്ന പ്രധാനപ്പെട്ട പരിശോധനയാണിത്. പൈലറ്റും മൂന്നു സാങ്കേതിക വിദഗ്ധരുമടങ്ങിയ സംഘമാണു കരിപ്പൂരില്‍ നിന്നെത്തുന്ന വിമാനത്തിലുണ്ടാവുക. വിമാനത്താവളത്തെ രാജ്യാന്തര വ്യോമയാന ഭൂപടത്തില്‍ രേഖപ്പെടുത്തുന്ന ഉപകരണമാണു ഡിവിഒആര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ