കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് നാളെ ആദ്യ വിമാനം പറന്നുയരുകയാണ്. പത്ത് മണിക്ക് എയർ ഇന്ത്യ എക്സ്‍പ്രസ്സിന്റെ ആദ്യ വിമാനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ പറന്നുയരുന്നത് കേരളത്തിന്റെ വികസന സ്വപ്നങ്ങൾ കൂടിയണ്.

Read More: ഈ ദിനം ഇവർക്ക് സ്വന്തം; കണ്ണൂരിൽ ചരിത്രം കുറിക്കാൻ പൈലറ്റ് കുടുംബം

വിപുലമായ ഒരുക്കങ്ങളാണ് എയർ ഇന്ത്യ എക്സ്‍പ്രസ്സ് ഫ്ലൈറ്റ് IX 715ലെ കണ്ണൂരിൽ നിന്നുള്ള തങ്ങളുടെ ആദ്യ യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്നത്. ആദ്യ യാത്രയായതിനാൽ തന്നെ വിമാനത്താവളത്തിൽ നേരത്തെ എത്താൻ എയർ ഇന്ത്യ യാത്രക്കാരോട് അവശ്യപ്പെട്ടിട്ടുണ്ട്.

Also Read:കണ്ണൂർ വിമാനത്താവളം: പറന്നുയരണോ വേണ്ടയോ എന്നറിയാതെ മട്ടന്നൂർ

രാവിലെ ആറ് മണിക്ക് തന്നെ ചെക്ക് ഇൻ കൗണ്ടറുകൾ പ്രവർത്തനം ആരംഭിക്കും. വിമാനത്താവളത്തിലേക്ക് വായന്തോടുള്ള മട്ടന്നൂർ ഗ്രാമീണ സഹകരണ ബാങ്കിന് സമീപത്ത് നിന്നും പ്രത്യേക ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിൽ എത്തുന്ന യാത്രക്കാർ ഇവിടെ നിന്ന് തന്നെ വാഹന പാസ് വാങ്ങിയാൽ മാത്രമേ വിമാനത്താവളത്തിലേക്ക് കടത്തിവിടുകയുള്ളു.

Also Read:വിസ്‌മയങ്ങളുടെ കാണാക്കാഴ്ചകളൊരുക്കി കണ്ണൂർ വിമാനത്താവളം; ചിത്രങ്ങൾ

ഉദ്ഘാടന യാത്രയിൽ എയർ ഇന്ത്യ എക്സ്‍പ്രസ്സിനൊപ്പം പറക്കുന്ന യാത്രക്കാർക്കായി പ്രഭാത ഭക്ഷണവും കമ്പനി ഒരുക്കിയിട്ടുണ്ട്. രാവിലെ പത്ത് മണിക്ക് കണ്ണൂരിൽ നിന്ന് പറന്നുയരുന്ന വിമാനം നാല് മണിക്കൂർ കൊണ്ട് അബു ദാബിയിൽ എത്തും. നാളെ വൈകിട്ട് തന്നെ അബു ദാബിയിൽ നിന്ന് റിട്ടേൺ ഫ്ലൈറ്റും ഉണ്ട്.

Also Read:കണ്ണൂർ വിമാനത്താവളത്തിൽ വിഷ്ണുമൂർത്തിയും; തെയ്യം ചുമർചിത്ര രചന പൂർത്തിയായി

വലിയ നിരക്ക് കൊടുത്താണ് ആദ്യ യാത്രക്കാരിൽ പലരും ടിക്കറ്റ് സ്വന്തമാക്കിയത്. ആദ്യ യാത്രയുടെ ഭാഗമാകാൻ വേണ്ടി മാത്രം യുഎഇയിൽ നിന്നും നാട്ടിൽ എത്തിയവരും യാത്രക്കാരിൽ ഉൾപ്പെടുന്നു. കണ്ണൂരിൽ നിന്നും അബുദാബിയിലേക്ക് ആദ്യ ടിക്കറ്റ് 9000 രൂപയ്ക്കാണ് വിറ്റത്. എന്നാൽ പിന്നീട് വേഗത്തിൽ ടിക്കറ്റുകൾ വിറ്റുപോയതോടെ നിരക്ക് കൂടി. അവസാന ആറ് ടിക്കറ്റുകൾ വിറ്റത് 33000 രൂപയ്ക്കാണ്

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ