Latest News

കോവിഡ് രോഗമുക്തി നേടിയ ശേഷം ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി മരിച്ചു

ഡൽഹിയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ ഇദ്ദേഹം കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു

corona,കൊറോണ, coronavirus, കൊറോണ വൈറസ്, calicut, kozhikode, കോഴിക്കോട്, കാലിക്കറ്റ്, Kannur, കണ്ണൂർ, Discharge, ഡിസ്ചാർജ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
Foto Claudio Furlan – LaPresse 19 Marzo 2020 Brescia (Italia) NewsCoronavirus, dentro il reparto di terapia intensivaNella foto: il reparto di Terapia Intensiva dell’Ospedale Poliambulanza di Brescia Photo Claudio Furlan/Lapresse 19 March 2020 Brescia (Italy) Intensive care unit of the Poliambulanza hospital in Brescia

കണ്ണൂർ: കോവിഡ് രോഗമുക്തിനേടിയശേഷം ചികിത്സയിൽ കഴിയുകയായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു. വൃക്കരോഗത്തെ തുടർന്നാണ് മരണം. പാപ്പിനിശ്ശേരി സ്വദേശിയായ 81 കാരനാണ് മരിച്ചത്. കണ്ണൂർ, പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് ഇദ്ദേഹത്തെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയ്ക്കുശേഷം ഇയാൾ കൊവിഡ് ബാധയിൽ നിന്നും മുക്തി നേടുകയും ചെയ്തിരുന്നു. എന്നാൽ വൃക്കരോഗത്തെത്തുടർന്ന് ഇദ്ദേഹം തുടർന്നും ആശുപത്രിയിൽ തന്നെ ചികിത്സയിൽ തുടരുകയായിരുന്നു.

Read More: എട്ടു ദിവസത്തിനിടെ ആയിരത്തിലധികം രോഗബാധിതർ; അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

ഇദ്ദേഹത്തിന് നെഗറ്റീവ് ഫലം ലഭിച്ചിട്ട് ആഴ്ചകളായെന്നും കോവിഡിനെത്തുടർന്നല്ല മരണമെന്നും പരിയാരം മെഡിക്കൽ കോളേജ് വ്യക്തമാക്കി. ഡൽഹിയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ ഇദ്ദേഹത്തെ കടുത്ത രോഗലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയും തുടർന്ന് നടത്തിയ ചികിത്സയ്ക്കൊടുവിൽ കോവിഡ് ഭേദമാവുകയും ചെയ്തു. എന്നാൽ പിന്നീട് വൃക്കരോഗം മൂർച്ഛിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ ഇരുവൃക്കകളും പ്രവർത്തരഹിതമായതോടെയാണ് മരണം സംഭവിച്ചത്.

Read More: സംസ്ഥാനത്ത് ആന്റിബോഡി പരിശോധന ആരംഭിച്ചു; വിമാനത്താവളങ്ങളിൽ പ്രത്യേക സജ്ജീകരണം

പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് രോഗമുക്തി നേടിയ കാസർഗോഡ് സ്വദേശിയും ഇന്ന് മരണപ്പെട്ടിരുന്നു. തലയിൽ ചക്കവീണ് പരിക്കേറ്റതിനെത്തുടർന്നായിരുന്നു മരണം. ഈ മാസം 19ന് തലയിൽ ചക്ക വീണ് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ശസ്ത്രക്രിയക്ക് മുൻപുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് ദിവസത്തിന് ശേഷം കോവിഡ് രോഗമുക്തി നേടിയെങ്കിലും തലക്കേറ്റ പരിക്കിനെത്തുടർന്ന് മരിക്കുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kannnur covid surivor died due to kidney problem

Next Story
ജൂലൈ 15 വരെ രാജ്യാന്തര വിമാന സർവീസ് പുനരാരംഭിക്കില്ലflight service, വിമാന സർവീസ്, international flights, രാജ്യാന്തര വിമാന സർവീസ്, covid 19, കോവിഡ്-19, evacuation, കേരള ഹൈക്കോടതി. Kerala High court, ഒഴിപ്പിക്കല്‍, nri, എന്‍ആര്‍ഐ, nrk, പ്രവാസികള്‍, new visa rules india, ഇന്ത്യയിലെ പുതിയ വിസാ ചട്ടം, visa validity rules india, ഇന്ത്യയിലെ പുതിയ വിസാ കാലാവധി ചട്ടം, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com