scorecardresearch
Latest News

പൂജയുടെ പേരില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; നാട്ടുകാരുടെ മർദനമേറ്റ പ്രതി ആശുപത്രിയില്‍

പെണ്‍കുട്ടിയുടെ വീട്ടില്‍ വെളളാട്ടം എന്ന ചടങ്ങിന് എത്തിയതായിരുന്നു മഹേഷും സംഘവും

കണ്ണൂര്‍: കണ്ണൂര്‍ കണ്ണവത്ത് പൂജയ്ക്കിടയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. മഹേഷ് പണിക്കര്‍ എന്നയാളാണ് 17 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാള്‍ക്കെതിരേ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. ചെറുവാഞ്ചേരി സ്വദേശിയായ മഹേഷ് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ്.

ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ പെണ്‍കുട്ടിയുടെ വീട്ടില്‍ ‘വെളളാട്ടം’ എന്ന ചടങ്ങിന് എത്തിയതായിരുന്നു മഹേഷും സംഘവും. പൂജയ്ക്കിടയില്‍ ഇയാൾ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി. പെണ്‍കുട്ടിയുടെ ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്ന് മഹേഷിനെ പിടികൂടുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

Read: ആശുപത്രിയില്‍ 11കാരിക്ക് ലൈംഗിക പീഡനം; ജീവനക്കാരന്‍ അറസ്റ്റില്‍

മഹേഷിനെ നാട്ടുകാര്‍ മർദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായി മാറി. മർദനത്തിൽ പരുക്കേറ്റ മഹേഷിനെ തലശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ആശുപത്രി വിട്ടാലുടന്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kannavam sexual harassment arrested kannur police

Best of Express