കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് സർക്കാർ തന്നെ കൃത്യസമയത്ത് ക്ഷണിക്കാതെ സർക്കാർ അപമാനിച്ചുവെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം. ഉദ്ഘാടനത്തിന് താൻ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കണ്ണന്താനം കത്തയച്ചു.

സംസ്ഥാനം ആദ്യം ക്ഷണിച്ചവരുടെ പട്ടികയിൽ തന്റെ പേരില്ലാത്തതിനാലാണ് പങ്കെടുക്കാത്തതെന്ന് കണ്ണന്താനം വ്യക്തമാക്കി. സമ്മർദ്ദത്തിന് വഴങ്ങിയുള്ള ക്ഷണം തനിക്ക് വേണ്ടെന്നും വിവിധ ക്ലിയറൻസിന് ശ്രമിച്ചത് താനാണെന്നുള്ള കാര്യം ആരും മറക്കേണ്ടെന്നും കണ്ണന്താനം പറഞ്ഞു.

പ്രതിപക്ഷവും ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വി എസ് അച്യുതാനന്ദനെയും മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും വിമാനത്താവള ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇരുവരെയും ക്ഷണിക്കാത്തത് സര്‍ക്കാരിന്റെ അല്‍പ്പത്തമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. അമിത്ഷാ വന്നിറങ്ങി ഉദ്ഘാടനം ചെയ്ത വിമാനത്താവളം ഇപ്പോള്‍ വീണ്ടും ഉദ്ഘാടനം ചെയ്യുന്നതെന്തിനാണെന്നു പ്രതിപക്ഷനേതാവ് ചോദിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ