‘കന്മദം’ സിനിമയിലൂടെ​​ ശ്രദ്ധ നേടിയ മുതിർന്ന​ അഭിനേത്രി ശാരദ നേത്യാർ (92) അന്തരിച്ചു. തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയായിരുന്നു.

സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിന്റെ കണ്ടെത്തലായിരുന്നു ശാരദ നേത്യാർ എന്ന ശാരദ നായർ. യാതൊരു സിനിമാബന്ധങ്ങളുമില്ലാതിരുന്ന മുത്തശ്ശി ആദ്യം അഭിനയിക്കാൻ വിസമ്മതിക്കുകയും മോഹൻലാലിനൊപ്പമാണ് അഭിനയിക്കേണ്ടത് എന്നറിഞ്ഞതോടെ സമ്മതം അറിയിക്കുകയുമായിരുന്നു. ചിത്രത്തിലെ ‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ’ എന്ന ഗാനത്തില്‍ മോഹന്‍ലാലിനൊപ്പം പ്രത്യക്ഷപ്പെട്ട മുത്തശ്ശി ഏറെ പ്രേക്ഷക ശ്രദ്ധയും നേടിയിരുന്നു.

sharada nair, kanmadam muthassi passes away

‘കന്മദം’, കൂടാതെ ജയറാം, മോഹിനി എന്നിവർ കേന്ദ്രകഥാപാത്രമായി എത്തിയ ‘പട്ടാഭിഷേകം’ എന്ന ചിത്രത്തിലും ഈ മുത്തശ്ശി അഭിനയിച്ചിരുന്നു. ശാരദ നായരുടെ മരണത്തിൽ ഫെഫ്ക ഡയറക്ടേഴ്സ്‌ യൂണിയൻ അനുശോചനം രേഖപ്പെടുത്തി.

Read more: മനശാസ്ത്രജ്ഞൻ ഡോ. പിഎം മാത്യു വെല്ലൂര്‍ അന്തരിച്ചു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.