പളളൂർ: മാഹിയിലെ സിപിഎം നേതാവ് കണിപ്പൊയിൽ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ആർഎസ്എസ് പ്രവർത്തകൻ ജെറിൻ സുരേഷാണ് കസ്റ്റഡിയിലുളളത്. പ്രതിയെ വിവാഹദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് രാവിലെ വീട്ടിൽ നിന്നും വിവാഹത്തിന് പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് പൊലീസ് പിടികൂടിയത്. പിന്നാലെ ജെറിന്റെ ബന്ധുക്കൾ പളളൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയാണ്.

കണിപ്പൊയിൽ ബാബുവിനെ വധിച്ചത് പുതുച്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ്.  പ്രതികളെ പിടികൂടാൻ ഇതുവരെയും പുതുച്ചേരി പൊലീസിന് സാധിച്ചിട്ടില്ല. നാല് ആർഎസ്എസ് പ്രവർത്തകരുടെ ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം പ്രതികൾ പുതുച്ചേരി പൊലീസ് പരിധി വിട്ടതായും ഒളിവിലാണെന്നുമുളള സംശയമാണ് പൊലീസിനുളളത്. സംയുക്ത പൊലീസ് സംഘം അന്വേഷിക്കാത്തതിനാലാണ് കേസന്വേഷണം ഇഴയുന്നതെന്ന് ആരോപണമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ