തിരുവനന്തപുരം: അഗസ്ത്യാർകൂടത്തിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിര ആദിവാസി വിഭാഗമായ കാണി സമുദായംഗങ്ങൾ രംഗത്ത്. സ്ത്രീകൾ കയറിയാൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് ആദിവാസി മഹാസഭ വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അഗസ്ത്യാർകൂട യാത്രയ്ക്ക് സ്ത്രീകൾക്കും അനുമതി നൽകിക്കൊണ്ട് വനംവകുപ്പ് വിജ്ഞാപനം ഇറക്കിയത്. ഇതേ തുടർന്ന് നിരവധി സ്ത്രീകളാണ് യാത്രയ്ക്ക് രജിസ്റ്റർ ചെയ്തത്. അതിനിടെയാണ് എതിർപ്പുയർന്നിരിക്കുന്നത്.

സ്ത്രീകൾ കയറിയാൽ അഗസ്ത്യമുനിയുടെ ആരാധനാലയം അശുദ്ധമാകുമെന്നാണ് ഇവരുടെ വാദം. എന്നാൽ സ്ത്രീ പ്രവേശനത്തിനെ എതിർക്കുന്നവർ, ഏത് തരത്തിലാവും പ്രതിഷേധം സംഘടിപ്പിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്ന നിലപാടിലാണ് സ്ത്രീകൾ. 

മുൻപും അഗസ്ത്യാർകൂടത്തിലേക്ക് സ്ത്രീകൾ കയറുന്നതിനെ കാണി വിഭാഗം എതിർത്തിരുന്നു. സ്ത്രീകൾ മല കയറണണമെന്ന ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook