/indian-express-malayalam/media/media_files/uploads/2018/10/kandararu-mohanaru.jpg)
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ചർച്ചയ്ക്ക് വിളിച്ചാൽ കൂടിയാലോചിച്ചശേഷം തീരുമാനമെടുക്കുമെന്ന് കണ്ഠരര് മോഹനര്. എൻഎസ്എസ്സും ആചാര സംരക്ഷണ സമിതിയും പന്തളം രാജകുടുംബവുമായി ആലോചിച്ച് തീരുമാനിക്കും. വിധി വന്ന ഉടനെയായിരുന്നു ചർച്ചയ്ക്ക് വിളിക്കേണ്ടിയിരുന്നത്. ഇതുവരെ ആരും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കണ്ഠരര് മോഹനര്‌രുടെ പ്രതികരണം.
തന്ത്രി കുടുംബം, പന്തളം കൊട്ടാരം, അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമാജം തുടങ്ങിയവരുമായി 16 ന് തിരുവനന്തപുരത്ത് തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ ഓഫിസിൽ ചർച്ച നടത്തുമെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞത്. മുൻവിധികളോടെയല്ല ചർച്ചയെ സമീപിക്കുന്നത്. പ്രശ്നങ്ങൾ അവസാനിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. പൂജയും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാൻ ബോർഡ് ശ്രമിക്കില്ല. മണ്ഡല മകരവിളക്ക് സമയത്തിനു മുൻപായി പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം. ചർച്ചയ്ക്കുശേഷമായിരിക്കും ദേവസ്വം ബോർഡ് ഒരു തീരുമാനമെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിൽ ഹൈന്ദവ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് വീണ്ടും സമവായ നീക്കവുമായി ദേവസ്വം ബോർഡ് രംഗത്തുവന്നത്. തുലാമാസ പൂജകൾക്കായി 17 നാണ് ശബരിമല നട തുറക്കുക. ഇതിനു മുൻപ് പ്രശ്ന പരിഹാരത്തിനാണ് ദേവസ്വം ബോർഡിന്റെ ശ്രമം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us