scorecardresearch

Kanathil Jameela Dies: മലബാറിൽ നിന്നുള്ള ആദ്യ വനിതാ മുസ്ലീം എംഎൽഎ; കാനത്തിൽ ജമീല ഇനി ഓർമ

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kanathil Jameela1

കാനത്തിൽ ജമീല

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.59 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.

Advertisment

Also Read:ശബരിമല സ്വർണ്ണക്കൊള്ള; ജാമ്യം തേടി എ പത്മകുമാർ

ഗ്രാമപഞ്ചായത്ത് അംഗത്തിൽ നിന്ന് നിയമസഭാ അംഗമായി പടിപടിയായി ഉയർന്ന നേതാവായിരുന്നു കാനത്തിൽ ജമീല. 2021-ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല നിയമസഭയിലേക്ക് എത്തിയത്.മലബാറിൽ നിന്നുള്ള ആദ്യത്തെ മുസ്ലീം വനിതാ എംഎൽഎയെന്ന് നേട്ടവുമായാണ് 2021-ൽ കാനത്തിൽ ജമീല നിയമസഭയിലേക്ക് ജയിച്ചുകയറിയത്. 

Also Read:ശബരിമല: മൃതദേഹങ്ങൾ സ്ട്രെച്ചറിൽ കൊണ്ടുപോകരുത്, ആംബുലൻസ് ഉപയോഗിക്കണമെന്ന് ഹൈക്കോടതി

മുൻപ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്.2017 മുതല്‍ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ജനാധിപത്യ മഹിളാ ആസോസിയേഷന്‍ ജില്ലാ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു.

Advertisment

Also Read:പീഡനക്കേസ്; പരാതിക്കാരിക്കെതിരെ തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിൽ, രേഖകൾ കോടതിയിൽ സമർപ്പിച്ചു

1995 ല്‍ ആദ്യമായി തലക്കുളത്ത് ഗ്രാമപഞ്ചായത്ത് അംഗമായി വിജയിച്ചുവന്നതോടെയാണ് കാനത്തില്‍ ജമീലയുടെ ജൈത്രയാത്ര തുടങ്ങുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ തന്നെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ വളര്‍ച്ച നേടിയത്. കുറ്റ്യാടി പോലുള്ള ഒരു ഗ്രാമീണ മേഖലയില്‍ ജനിച്ച കാനത്തില്‍ വിവാഹിതയായി എത്തിയത് തലക്കുളത്തൂരാണ്. അവിടെ ഒരു വീട്ടമ്മയായി കഴിഞ്ഞിരുന്ന ജമീല 1995 ലാണ് തലക്കുളത്തൂര്‍ പഞ്ചായത്തിലേക്ക് മത്സരിക്കുകയായിരുന്നു. ആ വ‌ർഷം തന്നെ പഞ്ചായത്ത് പ്രസിഡന്‍റായി സജീവ രാഷ്ട്രീയ രംഗത്തേക്ക് കാലെടുത്ത് വെക്കുകയായിരുന്നു.

കുറ്റ്യാടി നടുവിലക്കണ്ടി വീട്ടിൽ പരേതരായ ടി.കെ.അലിയുടെയും മറിയത്തിന്റെയും മകളാണ്. ഭർത്താവ് കാനത്തിൽ അബ്ദുറഹ്‌മാൻ, മക്കൾ അയ്റീജ് റഹ്‌മാൻ (യുഎസ്എ), അനൂജ സുഹൈബ് (ന്യൂനപക്ഷ കോർപറേഷൻ ഓഫിസ്, കോഴിക്കോട്). മരുമക്കൾ: തേജു, സുഹൈബ്. വിദേശത്തുള്ള മകൻ നാട്ടിലെത്തിയതിന് ശേഷമാകും കബറടക്കം.  നിലവിൽ ഡിസംബർ രണ്ടിന് കബറടക്കം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സിപിഎമ്മിൻറ കോഴിക്കോട് ജില്ലയിലെ നേതാക്കൾ നൽകുന്ന വിവരം.

Read More:സംസ്ഥാനത്ത് ശക്തമായ ഇന്നും മഴ തുടരും; അഞ്ചു ജില്ലകളിൽ മഞ്ഞ അലർട്ട്; മത്സ്യബന്ധനത്തിനു വിലക്ക്

Death Mla Cpim

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: