തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ നിലപാടിനെ തള്ളി സിപിഐ. ജനകീയ വിഷയങ്ങളിൽ സിപിഐ എപ്പോഴും ജനങ്ങൾക്ക് ഒപ്പമാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ജനങ്ങളെ മറന്ന് പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുന്നത് സാധ്യമാകുമോ എന്നും അദ്ദേഹം ചോദിച്ചു.

Also Read: ആലപ്പാടിനെ തകർത്തത് സുനാമി; കരിമണൽ ഖനനം നിർത്തില്ലെന്ന് മന്ത്രി ഇപി ജയരാജൻ

ആലപ്പാട്‌ വിഷയം സർക്കാർ ചർച്ച ചെയ്ത് ന്യായമായ പരിഹാരം കാണണമെന്നും, നിയമസഭ സമിതിയുടെ റിപ്പോർട്ട് പരിശോധിക്കണമെന്നും കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. നേരത്തെ ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന സമരത്തെ തള്ളി മന്ത്രി ഇ.പി.ജയരാജന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാനം രാജേന്ദ്രന്റെ പ്രതികരണം.

Also Read: ആലപ്പാട് കണ്ടതും കേട്ടതും

ഖനനം നിർത്തിവച്ചുകൊണ്ടുള്ള ചർച്ചയ്ക്കില്ലെന്നായിരുന്നു​​​ മന്ത്രി പറഞ്ഞത്. നിയമങ്ങൾ പാലിച്ച് ​​ജനങ്ങളുടെ സഹകരണത്തോടുകൂടിയാണ്​ ഖനനം നടത്തുന്നത്​. ആലപ്പാട്​ പ്രശ്​നത്തിലെ ചർച്ചയിൽ പ​ങ്കെടുക്കുന്നത്​ പ്രദേശത്തുകാരല്ലെന്നും മലപ്പുറത്തുകാരാണെന്നും ജയരാജൻ ആരോപിച്ചു.

Also Read: ആലപ്പാട് കരിമണല്‍ ഖനനം: നിലപാടില്‍ അയഞ്ഞ് സര്‍ക്കാര്‍; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പ്രഖ്യാപനം

കരിമണല്‍ കൊള്ളയ്ക്കായി പൊതുമേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. മണല്‍ കടത്തുകാര്‍ സമരത്തിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കും. സമരക്കാര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സര്‍ക്കാര്‍ കേള്‍ക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. പരിസ്ഥിതിയെ സംരക്ഷിച്ച്​ കൊണ്ടാണ്​ സർക്കാർ ഖനനത്തിന്​ അനുമതി നൽകിയത്​. ഖനനം നിർത്തിയാൽ പിന്നീട്​ അത്​ തുടങ്ങാനാകില്ല. ഖനനം നിർത്തിക്കൊണ്ടുള്ള ഒരു ചർച്ചയ്ക്കും സർക്കാർ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.