കോ​ട്ട​യം: സി​എ​മ്മി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. മാ​ണി​യു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ട് ഇ​ട​ത് രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്നു​ള്ള വ്യ​തി​ച​ല​ന​മാ​ണെന്ന് കാനം വ്യക്തമാക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാ​ണി​യെ ജ​യി​പ്പി​ക്കാ​ൻ സി​പി​എം എ​ന്തി​നാ​ണ് വാ​ശി​കാ​ണി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. കോട്ടയത്ത് ആദ്യ മന്ത്രിസഭയുടെ അറുപതാം വാര്‍ഷിക ആഘോഷപരിപാടിക്കിടെയാണ് കാനത്തിന്റെ വിമര്‍ശനം.

“കോട്ടയം ജില്ലാ പഞ്ചയാത്തില്‍ സിപിഎം അവരുടെ പാര്‍ട്ടി കോണ്‍ഗ്രസിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്. കൊക്കിന്റെ തലയിൽ വെണ്ണ വച്ച് പിടിക്കാമെന്ന രാഷ്ട്രീയ തന്ത്രമാണ് ഈ നീക്കത്തിന് പിന്നിൽ. മാണിക്കെതിരെ ഇടതുപക്ഷം നടത്തിയ സമരങ്ങളുടെ ഫലമാണ് ഈ സർക്കാരെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

“മാ​ണി​യെ സിപി.ഐ​ക്ക് ഭ​യ​മി​ല്ല. മാ​ണി​യെ ജ​യി​പ്പി​ക്കേ​ണ്ട ബാ​ധ്യ​ത സി​.പി​.ഐ​ക്കി​ല്ല. വി​ശാ​ഖ​പ​ട്ട​ണം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്‌ പ്ര​മേ​യ​മാ​ണോ കോ​ട്ട​യ​ത്ത്‌ ന​ട​പ്പാ​ക്കി​യ​തെ​ന്ന് സി​.പി.​എം പ​റ​യ​ണം. മു​ന്ന​ണി​യി​ൽ ആ​രെ​യെ​ങ്കി​ലും ചേ​ർ​ക്ക​ണ​മെ​ങ്കി​ൽ എ​ൽ.​ഡി​.എ​ഫി​ൽ ആ​ലോ​ചി​ക്ക​ണം. ആ ​ആ​ലോ​ച​ന ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കാ​നം പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യം ശു​ദ്ദീ​ക​രി​ച്ചെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞ​ത് ഈ ​കൂ​ട്ടു​കെ​ട്ടി​നെ​ക്കു​റി​ച്ചാ​ണോ​യെ​ന്നും” കാ​നം പ​രി​ഹ​സി​ച്ചു. മാ​ണി​യെ സിപി​ഐ​ക്ക് ഭ​യ​മില്ലെന്നും ആ​റി​നേ​ക്കാ​ൾ വ​ലു​താ​ണ് പ​ത്തൊ​ൻ​പ​തെന്നും കാ​നം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ