കണ്ണൂർ: ജനയുഗത്തിൽ വന്ന ലേഖനങ്ങളുടെ ഉത്തരവാദിത്വം എഡിറ്റർ എന്ന പേരിൽ തനിക്കുണ്ടെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി പി ഐ യിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചുകൊണ്ട് രണ്ട് ലേഖനങ്ങളാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. ഇത് വിവാദമായതിനെ തുടർന്നാണ് ഇതിന്റെ ഉത്തരവാദിത്വം കാനം രാജേന്ദ്രൻ ഏറ്റടുത്തത്. അതിൽ പലരും ലേഖനങ്ങളെഴുതും. പല ലേഖനങ്ങളും വരും അതിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. അതിൽ വരുന്ന ലേഖനങ്ങൾ സി പി ഐയുടെ അഭിപ്രായമാകണമെന്നില്ല.
ലോ അക്കാദമി ഭൂമി സംബന്ധിച്ച് റവന്യൂ വകുപ്പ് നടത്തുന്ന അന്വേഷണത്തെ കുറിച്ചല്ല മുഖ്യമന്ത്രി പറഞ്ഞത്. ആരെയും വിരട്ടാൻ നോക്കിയിട്ടില്ലെന്നും കാനം പറഞ്ഞു. കഴിഞ്ഞ ദിവസം ബി ജെപിക്കൊപ്പം നിന്ന് സർക്കാരിനെ വിരട്ടാമെന്ന് ആരും കരുതേണ്ടന്ന് സി പി ഐയക്കെതിരായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചിരുന്നു. ഇതിനാണ് കാനം മറുപടി നൽകിയത്.
സി പി ഐയ്ക്ക് എതിരായി ഇ പി ജയരാജന്റെ പരാമർശങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു
