/indian-express-malayalam/media/media_files/uploads/2017/02/kanam-1.jpg)
സിപിഐ എംഎൽഎയെ പൊലീസ് മർദ്ദിച്ചതിൽ പൊലീസിനെ കുറ്റപ്പെടുത്താതെ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വീട്ടിലിരുന്ന എംഎൽഎയെ അല്ല പൊലീസ് മർദ്ദിച്ചതെന്നും മാധ്യമങ്ങളുടെ ട്യൂണനുസരിച്ച് തുള്ളുന്ന പാർട്ടിയല്ല സിപിഐ എന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
"പ്രതിപക്ഷത്തെ പോലെ പ്രവർത്തിക്കാനാകില്ല. ഞങ്ങളും സർക്കാരിന്റെ ഭാഗമാണ്. പക്വതയോടെയോ സിപിഐ പ്രതികരിക്കൂ. അനീതിയെ എതിർക്കേണ്ടത് രാഷ്ട്രീയ പാർട്ടികളുടെ കടമയാണ്. ഇതിനിടയിൽ പൊലീസ് നടപടി നേരിടേണ്ടി വരും," കാനം രാജേന്ദ്രൻ പറഞ്ഞു.
അതേസമയം എംഎല്‍എക്ക് മർദനമേറ്റ സംഭവത്തില്‍ അന്ന് തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നേരത്തെ വ്യക്തമാക്കിയിരുന്നു. മർദനം നടന്ന് രണ്ട് മണിക്കൂറിനകം സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അതിന് അപ്പുറം പിന്നെ എന്തുവേണമെന്നും കാനം ചോദിച്ചു. മുഖ്യമന്ത്രി ഇതിനോടകം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിന്റെ റിപ്പോർട്ട് വരട്ടെയെന്നും കാനം പറഞ്ഞു.
ഇത്രയും മോശം പോലീസിനെ കണ്ടിട്ടില്ലെന്ന് എല്‍ദോ എബ്രഹാം എംഎൽഎ പറഞ്ഞു. പോലീസ് മോശമായാല്‍ എല്ലാം മോശമാകുമെന്നും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും എല്‍ദോ പറഞ്ഞു. കാനം രാജേന്ദ്രനിലും സിപിഐ നേതൃത്വത്തിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. തുടര്‍ സമരങ്ങള്‍ ആവശ്യമെങ്കില്‍ അത് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.