scorecardresearch
Latest News

പൊലീസിനെക്കുറിച്ച് പരാതിയില്ല; ഡി രാജയെ തള്ളി കാനം; ദേശീയ നേതൃത്വത്തിൽ പരാതി ഉന്നയിക്കും

പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സിപിഐക്ക് പരാതിയില്ലെന്നും വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കാനം

തിരുവനന്തപുരം: കേരള പൊലീസിനെതിരെ സിപിഐ ദേശീയ നേതാക്കളായ ആനി രാജയും ഡി രാജയും നടത്തിയ വിമർശനങ്ങൾക്കെതിരേ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വീണ്ടും. സംസ്ഥാന പൊലീസിൽ ആർഎസ്എസ് ഗാങ് പ്രവർത്തിക്കുന്നു എന്നായിരുന്നു ആനി രാജ വിമർശനം ഉന്നയിച്ചത്. ആനി രാജയുടെ വാദത്തെ പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ ശരിവയ്ക്കുകയും ചെയ്തിരുന്നു. ഈ വാദങ്ങൾ സംബന്ധിച്ചാണ് കാനം വീണ്ടും എതിർപ്പ് പ്രകടിപ്പിച്ചത്.

പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സിപിഐക്ക് പരാതിയില്ലെന്നും വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കാനം പറഞ്ഞു. വിമർശനം പാർട്ടി ഫോറത്തിലാണ് അറിയിക്കേണ്ടതെന്നും ആനി രാജയുടെ നടപടിക്കെതിരെ ദേശീയ നേതൃത്വത്തിൽ പരാതി ഉന്നയിക്കുമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ആനി രാജ ഉന്നയിച്ച ആരോപണം മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തള്ളിയിരുന്നു.

ആനി രാജയുടെ പ്രസ്താവനയ്ക്കെതിരെ കാനം നടപടി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിറകെ ആനി രാജയുടെ വാദത്തെ ഡി രാജ പിന്തുണയ്ക്കുകയും ചെയ്തു. യുപിയിലായാലും കേരളത്തിലായാലും പോലീസിന്റെ വീഴ്ചകളെ വിമര്‍ശിക്കണം എന്നായിരുന്നു രാജ പറഞ്ഞത്. ഇതിന് പിറകെയാണ് ഇപ്പോൾ കാനം രാജേന്ദ്രൻ ദേശീയ നേതൃത്വത്തിനെതിരെ വീണ്ടും രംഗത്തെത്തിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kanam rajendran on annie raja d raja remark on kerala police

Best of Express