ചിലതൊക്കെ പറയാനുണ്ട്: കാനം പിണറായിയുമായി കൂടിക്കാഴ്ച നടത്തി

ഇ​ത്ര​യും മോ​ശം പോ​ലീ​സി​നെ ക​ണ്ടി​ട്ടി​ല്ലെ​ന്ന് എ​ല്‍​ദോ എ​ബ്ര​ഹാം എം​എ​ൽ​എ

Kanam Rajendran, കാനം രാജേന്ദ്രന്‍, Pinarayi Vijayan, പിണറായി വിജയന്‍, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, CPM, സിപിഎം, CPI, സിപിഐ

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. എകെജി സെന്ററില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചര്‍ച്ചയില്‍ പങ്കെടുത്തു. സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിനും മറ്റ് നേതാക്കള്‍ക്കും പൊലീസ് ലാത്തിചാര്‍ജില്‍ മര്‍ദനമേറ്റ വിഷയം ചര്‍ച്ച ചെയ്യാനാണ് കാനം പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ എന്നും അതിനുശേഷം മറ്റ് കാര്യങ്ങള്‍ പ്രതികരിക്കാമെന്നും കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു

സിപിഐ മാർച്ചിനിടെ എ​ല്‍​ദോ എ​ബ്ര​ഹാം എം​എ​ല്‍​എ​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ അ​ന്ന് ത​ന്നെ മു​ഖ്യ​മ​ന്ത്രി പിണറായി വിജയനെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ന്‍ നേരത്തെ പറഞ്ഞിരുന്നു. മ​ർ​ദ​നം ന​ട​ന്ന് ര​ണ്ട് മ​ണി​ക്കൂ​റി​ന​കം സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​തി​ന് അ​പ്പു​റം പി​ന്നെ എ​ന്തു​വേ​ണ​മെ​ന്നും കാ​നം ചോ​ദി​ച്ചു. മു​ഖ്യ​മ​ന്ത്രി ഇ​തി​നോ​ട​കം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെന്നും അ​തിന്റെ റി​പ്പോ​ർ​ട്ട് വ​ര​ട്ടെ​യെ​ന്നും കാ​നം പ​റ​ഞ്ഞു.

Read Also: ബിജെപിയുടെ വനിതാ എംപിമാരെ വിമാനത്തില്‍ ശബരിമലയിലേക്ക് എത്തിക്കൂ: ഒവൈസി

ഇ​ത്ര​യും മോ​ശം പോ​ലീ​സി​നെ ക​ണ്ടി​ട്ടി​ല്ലെ​ന്ന് എ​ല്‍​ദോ എ​ബ്ര​ഹാം എം​എ​ൽ​എ പ​റ​ഞ്ഞു. പോ​ലീ​സ് മോ​ശ​മാ​യാ​ല്‍ എ​ല്ലാം മോ​ശ​മാ​കു​മെ​ന്നും കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും എ​ല്‍​ദോ പ​റ​ഞ്ഞു. കാ​നം രാ​ജേ​ന്ദ്ര​നി​ലും സി​പി​ഐ നേ​തൃ​ത്വ​ത്തി​ലും ത​നി​ക്ക് പൂ​ര്‍​ണ വി​ശ്വാ​സ​മു​ണ്ട്. തു​ട​ര്‍ സ​മ​ര​ങ്ങ​ള്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​ത് പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഒരു എംഎൽഎയ്ക്കും തന്റെ ഗതികേട് വരരുതെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും മോശം പൊലീസ് ഉണ്ടോ എന്ന് ചോദിച്ച എംഎൽഎ കൊച്ചിയിലെ അനുഭവം മാത്രമല്ല, മൂവാറ്റുപുഴയില്‍ തന്റെ മണ്ഡലത്തില്‍ മാത്രം 11 തവണ സിപിഐക്ക് പോലീസുമായി യുദ്ധം ചെയ്യേണ്ട സാഹചര്യമുണ്ടായി എന്നും പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kanam rajendran meets pinarayi vijayan police attack against cpi

Next Story
ടിക്കറ്റ് തന്നാല്‍ ചന്ദ്രനിലേക്ക് പോകാം: അടൂര്‍ ഗോപാലകൃഷ്ണന്‍censorship, democracy, Adoor Gopalakrishnan, national awardee Adoor Gopalakrishnan, Adoor Gopalakrishnan national Adoor Gopalakrishnan, filmmaker Adoor Gopalakrishnan, malayalam filmmaker Adoor Gopalakrishnan, Adoor Gopalakrishnan malayalam filmmaker, Adoor Gopalakrishnan latest news, entertainment news, Adoor Gopalakrishnan criticize censor board, അടൂർ ഗോപാലകൃഷ്ണൻ, പുലിമുരുഗൻ, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com