തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലടക്കം സി.പി.എം- സി.പി.ഐ പാർട്ടികൾക്കിടയിൽ നിലനിന്ന തർക്കങ്ങൾ അവസാനിച്ചിട്ടില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടതുമുന്നണി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാർ വിഷയത്തിൽ ചർച്ചകൾ ഇനിയും വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലടക്കം സി.പി.എം- സി.പി.ഐ പാർട്ടികൾക്കിടയിൽ നിലനിന്ന തർക്കത്തിന് താത്കാലിക വിരാമമായെന്ന സൂചനകള്‍ ഉണ്ടായിരുന്നു. മൂന്നാറിലെ ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തിവയ്ക്കുമെന്നും സൂചനയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ