Latest News

മുന്നണി വിപുലീകരണം അജണ്ടയില്‍ ഇല്ലെന്ന് കാനം രാജേന്ദ്രന്‍

ഇടതുപക്ഷ നിലപാടുള്ള എല്ലാ കക്ഷികളേയും മുന്നണിയിൽ ഉൾപ്പെടുത്തണമെന്നാണ് സി.പി​.ഐയുടെ നിലപാടെന്ന് കാനം

kanam rajendran

മലപ്പുറം: മുന്നണി വിപുലീകരണം എൽഡിഎഫിന്റെ അജണ്ടയിൽ ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.ഇക്കാര്യം എൽഡിഎഫ് ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ന്‍റെ നി​ല​പാ​ടു​ക​ൾ പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട് ത​ന്നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

‘സി​പി​ഐ​യും സി​പി​എ​മ്മും ര​ണ്ട് പാ​ർ​ട്ടി​ക​ളാ​കു​ന്പോ​ൾ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ണ്ടാ​കും. വി​ശാ​ല​മാ​യ ചെ​റു​ത്തു​നി​ൽ​പ്പി​ന്‍റെ രാ​ഷ്ട്രീ​യം ശ​ക്തി​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​വ​രി​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സി​പി​ഐ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. പാ​ർ​ട്ടി​യി​ൽ വി​ഭാ​ഗി​യ​ത​യി​ല്ല’, കാ​നം പ​റ​ഞ്ഞു.

ഇടതുപക്ഷ നിലപാടുള്ള എല്ലാ കക്ഷികളേയും മുന്നണിയിൽ ഉൾപ്പെടുത്തണമെന്നാണ് സി.പി​.ഐയുടെ നിലപാട്. ഇടതുമുന്നണി വികസിപ്പിക്കണം എന്നുകരുതി വഴിയേ പോകുന്ന എല്ലാ കക്ഷികളേയും ഉൾപ്പെടുത്താനാവില്ല. ഏതൊക്കെ പാർട്ടികളെ ഉൾപ്പെടുത്താമെന്ന് സി.പി.ഐയുടെ പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും കേരളാ കോൺഗ്രസിനെ ഉൾപ്പെടുത്തുമോയെന്ന ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു..

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kanam rajendran cpi state secrettary km mani

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express