Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

അഴിമതിക്കാരെ മുന്നണിയിലെടുക്കാൻ നോക്കേണ്ടെന്ന് കാനം രാജേന്ദ്രൻ

സിപിഐ ദുർബലപ്പെട്ടാൽ മുന്നണി ശക്തിപ്പെടുമെന്ന ചിന്ത സിപിഎമ്മിന് വേണ്ടെന്ന് കാനം

Kanam Rajendran,കാനം രാജേന്ദ്രന്‍, AK Balan,എകെ ബാലന്‍, Cartoon Controversy,കാർട്ടൂണ്‍ വിവാദം, Franco Bishop,ബിഷപ്പ് ഫ്രാങ്കോ, ie malayalam,

തി​രു​വ​ന​ന്ത​പു​രം: കെഎം മാണിയുടെ കേരള കോൺഗ്രസ് എം നെ ഇടതുമുന്നണിയിലെടുക്കണമെന്ന സിപിഎം കോട്ടയം ജില്ല സമ്മേളന നിർദ്ദേശത്തിനെതിരെ കാനം രാജേന്ദ്രൻ. അഴിമതിക്കാരെ തൈലംപൂശി മുന്നണിയിലെടുക്കാൻ ആരും നോക്കേണ്ടെന്ന് കാനം പറഞ്ഞു.

‘പലരും ഇടതുമുന്നണിയിലേക്ക് വരാൻ തയ്യാറായി നിൽക്കുന്നുണ്ട്. അവരെയെല്ലാവരെയും മുന്നണിയിൽ എടുക്കേണ്ട കാര്യമില്ല. മുന്നണി വിട്ടുപോയ കക്ഷികളെ തിരികെ കൊണ്ടുവരണം. സിപിഐ ദുർബലമായാൽ മുന്നണി ശക്തിപ്പെടുമെന്ന തോന്നൽ സിപിഎമ്മിന് വേണ്ട”, എന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ ഇടതുമുന്നണിയുടെ സ്വാധീനം ശക്തിപ്പെടുത്താൻ കേരള കോൺഗ്രസ് എം നെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യണമെന്നായിരുന്നു പ്രതിനിധികളുടെ ആവശ്യം. ഇതിന് മുകളിൽ കോട്ടയം ജില്ല സമ്മേളനത്തിൽ യോജിച്ചും വിയോജിച്ചും അഭിപ്രായങ്ങളുണ്ടായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kanam rajendran cpi cpm kottayam km mani

Next Story
ആധാർ വിവരങ്ങൾ സുരക്ഷിതമാക്കാൻ ഉടൻ കേന്ദ്രസർക്കാർ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി
The moderation of comments is automated and not cleared manually by malayalam.indianexpress.com