തിരുവനന്തപുരം: എൻഡിഎ പാളയത്തിൽ ഇടഞ്ഞു നിൽക്കുന്ന ബിഡിജെഎസിനെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ. പുനർവിചിന്തനമുണ്ടായാൽ ബിഡിജെഎസിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ തെറ്റില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. പഴയ സാഹചര്യത്തില്‍ നിന്ന് മാറ്റമുണ്ടാകുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതാക്കളുമായിട്ടുള്ള ബിഡിജെഎസിന്റെ അസ്വാരസ്യം പരസ്യമായതോടെയാണ് കൂടുമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. വേങ്ങരയിൽ എൻഡിഎ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് ബിഡിജെഎസ് വിട്ടുനിന്നിരുന്നു. കഴിഞ്ഞ ദിവസം, മുഖ്യമന്ത്രി പിണറായി വിജയനുമായി എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ച നത്തിയിരുന്നു.