കൊച്ചി: കനകമല തീവ്രവാദ യോഗ യുഎപിഎ കേസില്‍ ഒന്നാം പ്രതി തലശേരി ചൊക്ലി മദീന മഹലില്‍ മന്‍സീദി(33)നു ജീവപര്യന്തം കഠിനതടവ്. മറ്റു അഞ്ച് പ്രതികളെയും എന്‍ഐഎ കോടതി കഠിനതടവിനു ശിക്ഷിച്ചു.
രണ്ടാം പ്രതി തൃശൂര്‍ ചേലാട് അമ്പലത്ത് വീട്ടില്‍ സ്വാലിഹ് മുഹമ്മദി(29)നു 10 വര്‍ഷം, മൂന്നാം പ്രതി കോയമ്പത്തൂര്‍ കോട്ടൈപുത്തൂര് സ്വദേശി റാഷിദ് അലി(27)ക്ക് ഏഴു വര്‍ഷം, നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി നങ്കീലന്കണ്ടി വീട്ടില്‍ എന്‍.കെ റംഷാദി(27)നു മൂന്നു വര്‍ഷം, അഞ്ചാം പ്രതി മലപ്പൂറം തിരൂര്‍ പൂക്കാട്ടില്‍ വീട്ടില്‍ സഫ്വാന്(33) എട്ടു വര്‍ഷം, എട്ടാം പ്രതി കാസര്‍ഗോഡ് കാഞ്ഞങ്ങാട് കുന്നുമ്മല്‍ വീട്ടില്‍ മൊയ്നുദ്ദീന് പാറക്കടവത്തി(27)നു മൂന്നു വര്‍ഷം എന്നിങ്ങനെയാണു ശിക്ഷ. എൻ ഐ എ കോടതി ജഡ്ജി പി. കൃഷ്ണകുമാറാണു ശിക്ഷ വിധിച്ചത് .
പ്രതികൾ ഭീകര സംഘടന ഐഎസിനു വേണ്ടി വിധ്വംസക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക വഴി മരണത്തിന്റെ വ്യാപാരികളാവാൻ ശ്രമിച്ചെന്നു കോടതി നിരീക്ഷി ച്ചു. ഭീകരസംഘടനയായ ഐഎസിന്റെ ചട്ടുകമായി പ്രതികള്‍ പ്രവര്‍ത്തിച്ചു. പ്രതികളുടേതു സമൂഹത്തിനെതിരായ കുറ്റമാണെന്നും വിലയിരുത്തിയ കോടതി പ്രതികള്‍ക്കു മാനസാന്തരമുണ്ടാവട്ടെയെന്നു പ്രത്യാശിച്ചു.
ഒന്നാം മന്സീദാണു സംഭവത്തിന്റെ സൂത്രധാരനെന്നും ഇയാള്‍ മറ്റു പ്രതികള്‍ക്കു പ്രചോദനം നല്‍കിയെന്നുമാണു കുറ്റപത്രത്തില്‍ പറയുന്നത്. ടെലഗ്രാം ആപ്ലിക്കേഷന്‍
ഉപയോഗിച്ചാണു പ്രതികള്‍ പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.
വിചാരണ കാലയളവിലെ തടവ് കഴിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികൾ എല്ലാവരും
മൂന്നു വർഷവും രണ്ടു മാസവുമായി ജയിലിലാണ്. എട്ടാം പ്രതി മൊയ്നുദ്ദീൻ തടങ്കലിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കിയതിനാൽ മോചിതനാവും.
കേസിലെ എല്ലാ പ്രതികള്‍ക്കുമെതിരെ ഗൂഡാലോചന, നിരോധിത സംഘടനയെ അനുകൂലിച്ചു, നിരോധിത സംഘടനയുടെ യോഗം ചേര്‍ന്നു, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഡാലോചന നടത്തി എന്നീ കുറ്റങ്ങളാണു പ്രധാനമായി കണ്ടെത്തിയത് .
കേസിലെ ഏഴാം പ്രതി സജീർ ഭകരപ്രവർത്തനത്തിനിടെ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു .
ഒമ്പതാം പ്രതി സുബ്ഹാനി ഹാജ മൊയ്തീന്റെ വിചാരണ ഇനിയും പൂർത്തിയായിട്ടില്ല.
കേസന്വേഷണത്തിൽ എൻഐഎ മികച്ച പ്രവർത്തനം കാഴ്ചവച്ചെന്നു വിലയിരുത്തിയ കോടതി സത്യസന്ധമായ തെളിവുകൾ നിരത്തിയതിൽ എൻഐഎ എസ്പി ഷൗക്കത്തലിയെ
അഭിനന്ദിച്ചു. എൻഐഎ പ്രോസിക്യൂട്ടർ അർജുൻ ഐരുപ്പറ്റയെയും കോടതി അഭിനന്ദിച്ചു.
2016 ഒക്ടോബർ രണ്ടിനാണു കണ്ണൂർ കനകമലയിൽ പ്രതികൾ യോഗം ചേർന്നത്. കേരളത്തിലും തമിഴ് നാട്ടിലും ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടാനായിരുന്നു യോഗമെന്നാണ് എൻഐഎ കുറ്റപത്രത്തിൽ പറയുന്നത്.