ന്യൂഡൽഹി: കേന്ദ്രസാഹിത്യ അക്കാദമി ഭരണം പിടിച്ചെടുക്കാന്‍ ഇറങ്ങിയ സംഘപരിവാര്‍ സഖ്യത്തിന് വന്‍തിരിച്ചടി. ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് പുരോഗമപ്രസ്ഥാനത്തിന്റെ സ്ഥാനാര്‍ത്ഥി ചന്ദ്രശേഖര കമ്പാര്‍ അക്കാദമി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു.
ബിജെപി പിന്തുണച്ച വിഖ്യാത ഒഡീഷ എഴുത്തുകാരി പ്രതിഭ റായ്യെ പരാജയപ്പെടുത്തിയാണ് കമ്പാർ അക്കാദമി തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 29നെതിരെ 56 വോട്ടുകൾ നേടിയാണ് ചന്ദ്രശേഖർ കമ്പാർ വിജയിച്ചത്. രഹസ്യ ബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്.
മലയാള ഭാഷാ പ്രതിനിധി സ്ഥാനത്തേക്ക് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കൂടിയായ പ്രഭാവര്‍മ, കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയിലെ ഡോക്ടര്‍ അജിത്കുമാര്‍ എന്നിവര്‍ തമ്മിലാണ് മൽസരം. ബാലചന്ദ്രന് വടകേടത്താണ് കേരളത്തില്‍ നിന്ന് ജനറല്‍ കൗണ്‍സിലിലുള്ള മറ്റൊരംഗം.