തിരുവനന്തപുരം: ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന പിണറായി സര്‍ക്കാരിന് അഭിനന്ദനവുമായി പ്രശസ്ത നടന്‍ കമല്‍ഹാസന്‍. ഒരുപാട് മേഖലകളില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവട്ടേയെന്ന് അദ്ദേഹം ആശംസിച്ചു. വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ മലയാളികള്‍ക്കൊപ്പം താനുമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് അദ്ദേഹത്തിന്റെ ആശംസ.
