കൊച്ചി: നടന് കമല്‍ ഹാസന് ഇന്ന് കൊച്ചിയില്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും ഒന്നിച്ചായിരുന്നു ഉച്ചഭക്ഷണം. ഏഷ്യാനെറ്റിന്റെ അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ് കമല്‍ ഹാസന്.
.@ikamalhaasan is in #Kochi Today. On his menu will be lunch with “good friend” and Kerala CM @vijayanpinarayi and later in the evening he will be the chief guest at @asianet awards. pic.twitter.com/6OEbBCDcbD
— Sreedhar Pillai (@sri50) May 20, 2018
തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം രൂപീകരിച്ചതിനു ശേഷം രണ്ടാം തവണയാണ് കമല്‍ ഹാസന് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നത്. നേരത്തേ വൈദ്യ പരിശോധനയ്ക്കായി മുഖ്യമന്ത്രി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ എത്തിയപ്പോഴും കമല്‍ ഹാസന് അദ്ദേഹത്തെ കണ്ടിരുന്നു.
പിണറായി വിജയന്റേത് ഗ്രേറ്റ് സര്‍ക്കാരാണെന്ന് കമല്‍ ഹാസന് മുമ്പ് പറഞ്ഞിരുന്നു. തന്റെ നിറം ഒരിക്കലും കാവിയല്ലെന്നും മുഖ്യമന്ത്രിയുടെ വീട്ടില്‍ ഓണാഘോഷത്തിനെത്തിയ സമയത്ത് കമല്‍ ഹാസന് വ്യക്തമാക്കിയിരുന്നു.
മുമ്പ് തിരുവനന്തപുരത്ത് എത്തിയ കമല്ഹാസന് മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. ഇരുവരും തമ്മില്‍ ഏറെ നേരം ചര്‍ച്ചയും നടത്തി. ഇരുവരുടേതും രാഷ്ട്രീയ കൂടിക്കാഴ്ച തന്നെയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്.